Post Header (woking) vadesheri

മറ്റം സ്കൂളുകൾ കൈമാറ്റ നീക്കം, ഡി.ഇ ഓഫിസ് ഉപരോധിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : മറ്റം സെന്റ് ഫ്രാൻസിസ് സ്കൂളുകൾ കൈമാറ്റം ചെയ്യാനുള്ള നീക്കത്തിനെതിരെ മറ്റം ഇടവക അംഗങ്ങൾ ചാവക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസ് ഉപരോധിച്ചു. വർഷങ്ങളായി പള്ളിയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന സ്കൂളുകൾ ചിലർ അനധികൃതമായി കൈക്കലാക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് വിശ്വാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.

Srepathi

സ്കൂളുകളുടെ ഭരണം പള്ളിക്ക് തന്നെ വിട്ടുനൽകണമെന്ന് സർക്കാർ ഉത്തരവ് നിലനിൽക്കെയാണ് ചാവക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഉത്തരവ് നടപ്പിലാക്കാൻ തയ്യാറാകാത്തതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുള്ള അനാസ്ഥയിൽ പ്രതിഷേധിച്ചാണ് ഇടവകയിലെ നിരവധി വിശ്വാസികൾ സംഘടിച്ച് ഡി.ഇ.ഒ ഓഫീസ് ഉപരോധിച്ചത്.

Second Paragraph  Bridalls (working)

പ്രതിഷേധം ശക്തമായതോടെ പോലീസ് സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തി സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ശ്രമിച്ചു. സർക്കാർ ഉത്തരവ് പ്രകാരമുള്ള നടപടികൾ ഉടൻ സ്വീകരിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

കമ്മിറ്റി അംഗങ്ങളായ ജോൺസൺ കാക്കശ്ശേരി, കെ.എൽ. ഫ്രാൻസിസ്, ജോർജ് വാഴപ്പുള്ളി, ജസ്റ്റിൻ കാക്കശ്ശേരി, ടിറ്റോ ജോയ് എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

First Paragraph Jitesh panikar (working)