
ഗജരാജൻ ഗുരുവായൂർ കേശവന് പ്രണാമം അർപ്പിച്ച് പിൻതലമുറ

ഗുരുവായൂർ : ഗജരാജൻ ഗുരുവായൂർ കേശവന് സ്മരണാഞ്ജലിയുമായി ദേവസ്വം ആനക്കോട്ടയിലെ ഗജവീരൻമാരെത്തി. കേശവൻ അനുസ്മരണ ദിനത്തിൽ ശ്രീവൽസം അതിഥിമന്ദിരത്തിലെ കേശവൻ്റെ പ്രതിമയ്ക്ക് മുന്നിലെത്തിയായിരുന്നു ഇളമുറക്കാരുടെ പ്രണാമം.കൊമ്പൻ ഇന്ദ്രസെൻ കേശവൻ്റെ പ്രതിമയെ അഭിവാദ്യം ചെയ്തു .

ദേവസ്വം ചെയർമാൻ . എ വി ഗോപിനാഥ് കേശവൻപ്രതിമയിൽ പുഷ്പാർച്ചന നടത്തി. എൻ.കെ അക്ബർ എം എൽ എ,
ദേവസ്വം ഭരണസമിതി അംഗം മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, അഡ്മിനിസ്ട്രേറ്റർ എസ്.ഹരിഗോപാൽ, ഭക്തജനങ്ങൾ ,മാധ്യമ പ്രവർത്തകർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. അഡ്മിനിസ്ട്രേറ്റർ കേശവൻ്റെ പ്രതിമയിൽ പുഷ്പചക്രം സമർപ്പിച്ചു.

രാവിലെ എഴുമണിയോടെയാണ്
ഗജരാജൻ കേശവൻ അനുസ്മരണ ഗജഘോഷയാത്ര തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ നിന്ന് തുടങ്ങിയത്. ദേവസ്വം കൊമ്പൻ ഇന്ദ്ര സെൻ ഗുരുവായൂർ കേശവൻ്റെ കോലമേറ്റി. ബൽറാം ശ്രീ ഗുരുവായൂരപ്പൻ്റെ ചിത്രവും ചെന്താമരാക്ഷൻ മഹാലക്ഷ്മിയുടെ ചിത്രവും വഹിച്ചു. ഗജഘോഷയാത്ര മേൽപ്പാലത്തിലൂടെ സഞ്ചരിച്ച് ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിലെത്തി.
തുടർന്ന് കിഴക്കേ നടയിലെത്തിയപ്പോൾ ഗജവീരൻമാർ ദീപസ്തഭത്തിന് സമീപം വെച്ച് ശ്രീ ഗുരുവായൂരപ്പനെ വണങ്ങി. പിന്നീട് ക്ഷേത്രം വലം വെച്ച് രുദ്ര തീർത്ഥക്കുളത്തിന് സമീപം വഴി തെക്കേ നടയിലൂടെ ശ്രീവൽസം അതിഥി മന്ദിരത്തിലെത്തിയ ശേഷമായിരുന്നു ഗജരാജൻ ഗുരുവായൂർ കേശവൻ അനുസ്മരണം

