Post Header (woking) vadesheri

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജി എസ് എ മുക്കാൽ ലക്ഷം നൽകി

ഗുരുവായൂർ : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂർ സ്പോർട്ട്സ് അക്കാദമി (ജി എസ് എ ) മുക്കാൽ ലക്ഷം രൂപ നൽകി . കേരളത്തിലെ പ്രളയബാധിതരെ സഹായിക്കാൻ ഗുരുവായൂർ സ്പോർട്സ് അക്കാദമിയുടെ (ജി എസ് എ ) അംഗങ്ങളും കുട്ടികളും ചേർന്ന്…

ചാവക്കാട് ആശുപത്രിയുടെ വികസനത്തിന് 30 കോടിയുടെ മാസ്റ്റർ പ്ലാൻ

ചാവക്കാട് : ചാവക്കാട് താലൂക്ക് ആശുപത്രിയുടെ വികസനത്തിനായി തയ്യാറാക്കിയ 30 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാന്‍ നഗരസഭ കൗണ്‍സില്‍ യോഗം അംഗീകരിച്ചു. ആധുനിക രീതിയിലുളള ചികിത്സാസൗകര്യങ്ങളോടുകൂടിയ കെട്ടിടമാണ് മാസ്റ്റര്‍ പ്ലാനിൽ വിഭാവനം…

ജനാർദ്ദനൻ നെടുങ്ങാടിയുടെ നിര്യാണത്തിൽ ജില്ലാ കളക്ടർ അനുശോചിച്ചു

ഗുരുവായൂർ : സോപാനസംഗീത കുലപതി ജനാർദ്ദനൻ നെടുങ്ങാടിയുടെ നിര്യാണത്തിൽ ജില്ലാ കളക്ടർ എസ് ഷാനവാസ് അനുശോചിച്ചു. ഗുരുവായൂർ ക്ഷേത്രത്തിൽ ഏഴുപതിറ്റാണ്ടോളം അഷ്ടപദി പാടിയിരുന്ന അദ്ദേഹത്തെ അറിയാത്ത ക്ഷേത്ര സന്ദർശകരും സംഗീതാസ്വാദകരും…

പ്രവാസി പുനരധിവാസ പദ്ധതിയുടെ ഫീൽഡ് ക്യാമ്പ് ശ്രദ്ധേയമായി

കുന്നംകുളം : പ്രവാസി പുനരധിവാസ പദ്ധതി (എൻ.ഡി.പി.ആർ.ഇ.എം) കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി നോർക്ക റൂട്ട്സും ഇന്ത്യൻ ഓവർസീസ് ബാങ്കുമായി ചേർന്നു നടത്തിയ വായ്പാ യോഗ്യതാ നിർണ്ണയ ക്യാമ്പ് വൻ വിജയമായി. കെ. വി. അബ്ദുൾ ഖാദർ എം. എൽ. എ…

കാറിന്റെ ചില്ല് അജ്ഞാതർ രാത്രി തകർത്തു

ചാവക്കാട് : വീടിനടുത്ത് റോഡുവശത്ത് പാർക്കുചെയ്ത കാറിന്റെ ചില്ല് അജ്ഞാതർ രാത്രി തകർത്തു. പാലയൂർ മുതുവട്ടൂർ റോഡിൽ പൂക്കുളം റോഡിനു സമീപമാണ് സംഭവം . പാലയൂർ മൂലീലകത്ത് പൂക്കോയതങ്ങൾ മകൻ എം ഷറഫുദ്ധീന്റെ കാറിന്റെ മുൻവശത്തെ ചില്ലാണ് തകർത്തത്.…

മദ്യപ സംഘം യുവാവിനെ കാർ കയറ്റി കൊലപ്പെടുത്തി

ആലപ്പുഴ: കായംകുളത്ത് ഒരു സംഘം യുവാവിനെ കാർ കയറ്റി കൊലപ്പെടുത്തി. മദ്യപർ സംഘങ്ങൾ തമ്മിലുള്ള സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവശേഷം ഒളിവിൽ പോയ പ്രതികളുടെ കാർ കിളിമാനൂരിൽ നിന്ന് പൊലീസ് കണ്ടെത്തി. മൂന്നംഗ സംഘമാണ് കൊലയ്ക്ക് പിന്നിലെന്ന്…

പാറഖനനത്തിന് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് പാറഖനനത്തിന് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ചു. ഉരുൾപൊട്ടലിനെ തുടർന്ന് ഏര്‍പ്പെടുത്തിയ നിരോധനമാണ് പിൻവലിക്കുന്നത്. നിലവിൽ ഉരുൾപൊട്ടൽ മുൻകരുതലുകളില്ലെന്നാണ് വിശദീകരണം. പ്രാദേശികമായി കളക്ടർമാർ നിരോധനം ഏർപ്പെടുത്തിയ…

പ്രശസ്ത അഷ്ടപദി ഗായകൻ ജനാർദനൻ നെടുങ്ങാടി അന്തരിച്ചു

ഗുരുവായൂർ : പ്രശസ്ത അഷ്ടപദി ഗായകൻ ജനാർദനൻ നെടുങ്ങാടി അന്തരിച്ചു .തൊണ്ണൂറ് വയസ്സായിരുന്നു ഇന്ന് പുലർച്ചെ കുന്നംകുളത്തെ സ്വാകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം നാല് പതിറ്റാണ്ടു കാലം ഗുരുവായൂർ ക്ഷേത്രത്തിലെ സോപാനഗായകനായിരുന്നു. ഏതാനും…

സിഐടിയു ചാവക്കാട് ഏരിയാ സമ്മേളനം

ഗുരുവായൂർ.ബീഡി മേഖലയിൽ തൊഴിൽ നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കാൻ സംസ്ഥാന സർക്കാർ പദ്ധതി തയ്യാറാകണമെന്ന് സിഐടിയു ചാവക്കാട് ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.സമ്മേളനം ജില്ലാ സെക്രട്ടറി യുപി ജോസഫ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ടി ടി ശിവദാസ്…

മമ്മിയൂർ ദേവസ്വം ബോർഡ് ട്രസ്റ്റി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

ഗുരുവായൂർ : മലബാർ ദേവസ്വം ബോർഡിന് കീഴിലെ ചാവക്കാട് താലൂക്കിലെ മമ്മിയൂർ ദേവസ്വത്തിന്റെ പാരമ്പര്യേതര ട്രസ്റ്റി നിയമിക്കുന്നതിന് ഹിന്ദുമതം ആചരിക്കുന്നവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 18. അപേക്ഷഫോറവും…