Madhavam header
Above Pot

പ്രവാസി പുനരധിവാസ പദ്ധതിയുടെ ഫീൽഡ് ക്യാമ്പ് ശ്രദ്ധേയമായി

കുന്നംകുളം : പ്രവാസി പുനരധിവാസ പദ്ധതി (എൻ.ഡി.പി.ആർ.ഇ.എം) കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി നോർക്ക റൂട്ട്സും ഇന്ത്യൻ ഓവർസീസ് ബാങ്കുമായി ചേർന്നു നടത്തിയ വായ്പാ യോഗ്യതാ നിർണ്ണയ ക്യാമ്പ് വൻ വിജയമായി. കെ. വി. അബ്ദുൾ ഖാദർ എം. എൽ. എ ഉദ്ഘാടനം ചെയ്തു. പ്രവാസികളുടെ ക്ഷേമത്തിനായി നോർക്ക റൂട്ട്സ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന നൂതന പദ്ധതികൾ പ്രവാസികൾ ക്രിയാത്മകമായി ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. തൃശൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുമായി 450 ഓളം പേർ പങ്കെടുത്തു. അപേക്ഷകളുടെ സൂഷ്മ പരിശോധനയും പദ്ധതി രേഖകളുടെ സാധ്യത പരിഗണിച്ചും 171 പേർക്ക് വായ്പ വ്യവസ്ഥകൾക്ക് വിധേയമായി അംഗീകരിച്ചു.

സർക്കാർ സ്ഥാപനമായ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റിന്റെ വിദഗ്ദ്ധർ അപേക്ഷകർക്ക് മാർഗ്ഗ നിർദ്ദേശവും സങ്കേതിക സഹായവും നൽകി. തിരികെയെത്തിയ പ്രവാസികൾക്ക് സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള ബാങ്ക് വായ്പ മൂലധന,പലിശ സബ്സിഡികൾ നൽകുന്ന സർക്കാർ പദ്ധതിയാണ് പ്രവാസി പുനരധിവാസ പദ്ധതി. ഇന്ത്യൻ ഓവർസീസ് ബാങ്കുമായി സഹകരിച്ച് മൂന്നാമത്തെ ക്യാമ്പാണ് കുന്നംകുളത്ത് നടന്നത്. ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ 13 ശാഖകളിൽ നിന്നുള്ള ഉദ്യോഗസ്ഥരും സി.എം.ഡി യിലേയും നോർക്ക റൂട്ട്സിലേയും ഉദ്യോഗസ്ഥരും പങ്കെടുത്തു. സി.എം.ഡി അസ്സോസിയേറ്റ് പ്രൊഫസർ കെ. വർഗ്ഗീസ് സംരംഭക ക്ലാസ്സ് നയിച്ചു.

Astrologer

buy and sell new

ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച ഐ.ഒ.ബി ചീഫ് റീജിയണൽ മാനേജർ എം. നാരായണൻ നായർ
പ്രവാസികൾക്ക് കൈതാങ്ങാകുന്ന പദ്ധതിയിൽ സഹകരി ക്കുന്നതിൽ ബാങ്കിന് അതിയായ സന്തോഷം ഉണ്ടെന്നും 10 ലക്ഷം രൂപവരെ യുള്ള വായ്പകൾ ഐ.ഒ.ബി ഈടില്ലാതെ നൽകുമെന്നും പ്രഖ്യാപിച്ചു. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ. ഹരികൃഷ്ണൻ നമ്പൂതിരി സ്വാഗതവും നോർക്ക റൂട്ട്സ് ജനറൽ മാനേജർ ഡി.ജഗദീശ് നന്ദിയും പറഞ്ഞു. പ്രസ്തുത പദ്ധതിയിൻ കീഴിൽ ഇന്ത്യൻ ഓവർസീസ് ബാങ്കുമായി ചേർന്ന് നടത്തിയ 3 ഫീൽഡ് ക്യാമ്പുകളിലായി 327 പേർ വായ്പ അനുവദിക്കുന്നതിലേയ്ക്കായി തെരഞ്ഞെടുക്കപ്പെട്ടു.

Vadasheri Footer