Header Aryabhvavan

ജനാർദ്ദനൻ നെടുങ്ങാടിയുടെ നിര്യാണത്തിൽ ജില്ലാ കളക്ടർ അനുശോചിച്ചു

Above article- 1

ഗുരുവായൂർ : സോപാനസംഗീത കുലപതി ജനാർദ്ദനൻ നെടുങ്ങാടിയുടെ നിര്യാണത്തിൽ ജില്ലാ കളക്ടർ എസ് ഷാനവാസ് അനുശോചിച്ചു. ഗുരുവായൂർ ക്ഷേത്രത്തിൽ ഏഴുപതിറ്റാണ്ടോളം അഷ്ടപദി പാടിയിരുന്ന അദ്ദേഹത്തെ അറിയാത്ത ക്ഷേത്ര സന്ദർശകരും സംഗീതാസ്വാദകരും ഉണ്ടാവില്ലെന്ന് അനുശോചന സന്ദേശത്തിൽ കളക്ടർ പറഞ്ഞു. ജയദേവകൃതിയായ ഗീതാഗോവിന്ദത്തെ ജനകീയമാക്കിയ സോപാനഗായകനാണ് ജനാർദ്ദനൻ നെടുങ്ങാടി. ക്ഷേത്ര സദസ്സുകളിൽ ഒതുങ്ങിയിരുന്ന ഗീതാഗോവിന്ദം ജനമദ്ധ്യേത്തിലേക്ക് അങ്ങനെ കടന്നു ചെന്നു. വലിയൊരു ശിഷ്യ സമ്പത്തിനും ഉടമയായിരുന്നു അദ്ദേഹം. അഷ്ടപദിയിലെ അതുല്യപ്രതിഭയായ അദ്ദേഹത്തെ തേടി നിരവധി പുരസ്‌ക്കാരങ്ങളുമെത്തി. കേന്ദ്ര സംഗീത നാടക അക്കാദമി, കേരള സംഗീത നാടക അക്കാദമി, ഷഡ്ക്കാല ഗോവിന്ദ മാരാർ പുരസ്‌ക്കാരം, ഗുരുവായൂരപ്പൻ പുരസ്‌ക്കാരം തുടങ്ങി അവയിൽ പ്രധാനപ്പെട്ടതാണ്. അദ്ദേഹത്തിന്റെ വിയോഗം സാംസ്‌കാരിക കേരളത്തിന് വലിയൊരു നഷ്ടമാണെന്നും കളക്ടർ പറഞ്ഞു.

buy and sell new

Vadasheri Footer