Header Saravan Bhavan

പാറഖനനത്തിന് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ചു.

Above article- 1

തിരുവനന്തപുരം: സംസ്ഥാനത്ത് പാറഖനനത്തിന് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ചു. ഉരുൾപൊട്ടലിനെ തുടർന്ന് ഏര്‍പ്പെടുത്തിയ നിരോധനമാണ് പിൻവലിക്കുന്നത്. നിലവിൽ ഉരുൾപൊട്ടൽ മുൻകരുതലുകളില്ലെന്നാണ് വിശദീകരണം. പ്രാദേശികമായി കളക്ടർമാർ നിരോധനം ഏർപ്പെടുത്തിയ സ്ഥലങ്ങളിൽ നിരോധനം തുടരും. ശാസ്ത്രീയമായ ഒരു പഠനവും നടത്താതെയാണ് നിരോധനം പിൻവലിച്ചിരിക്കുന്നത്.

സംസ്ഥാനത്തിന്‍റെ ചരിത്രത്തിലെ എറ്റവും വലിയ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ദുരന്തങ്ങളാണ് ഈ മാസം ഉണ്ടായത്. പുത്തുമലയിലും കവളപ്പാറയിലും അടക്കമുണ്ടായ ഉരൾപൊട്ടലിന് ശേഷം സംസ്ഥാനത്ത് തുടർച്ചയായി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളുടെ കാരണമായി കെഎഫ്ആർഐ അടക്കമുള്ള ഗവേഷണ സ്ഥാപനങ്ങൾ ചൂണ്ടിക്കാട്ടിയത് ക്വാറികളുടെ പ്രവർത്തനമായിരുന്നു.
പലയിടത്തും അനധികൃതമായും നിയമവിധേയമായും പ്രവർത്തിക്കുന്ന പാറമടകൾ മണ്ണിന്‍റെ സ്വഭാവത്തെ ബാധിക്കുന്നതായി ശക്തമായ ആക്ഷേപം ഉയർന്ന പശ്ചാത്തലത്തിലാണ് 9-ാം തീയതി സംസ്ഥാന മൈനിംഗ് ആന്‍റ് ജിയോളജി വകുപ്പ് ക്വാറികളുടെ പ്രവർത്തനം നിരോധിച്ച് കൊണ്ട് ഉത്തരവിറക്കിയത്. കവളപ്പാറയിലും പുത്തുമലയിലും കാണാതായവർക്കായുള്ള തെരച്ചിൽ ഇപ്പോഴും തുടരുന്നതിനിടെയാണ് പാറഖനനത്തിനുള്ള നിരോധനം സർക്കാർ പിൻവലിക്കുന്നതെന്നതും ശ്രദ്ദേയമാണ്.

buy and sell new

കഴിഞ്ഞ ഒരു വർഷത്തിനിടെ 129 ക്വാറികൾക്കാണ് സംസ്ഥാനത്ത് അനുമതി കിട്ടിയത്. ഒരു വർഷം കൊണ്ട് മാത്രം സംസ്ഥാനത്ത് പൊട്ടിച്ചത് മൂന്ന് കോടി 53 ലക്ഷം ടൺ പാറക്കല്ലുക‌ളാണെന്നാണ് കണക്ക്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഉല്പാദനം കൂടിയാണിത്

Vadasheri Footer