Header Saravan Bhavan

പ്രശസ്ത അഷ്ടപദി ഗായകൻ ജനാർദനൻ നെടുങ്ങാടി അന്തരിച്ചു

Above article- 1

ഗുരുവായൂർ : പ്രശസ്ത അഷ്ടപദി ഗായകൻ ജനാർദനൻ നെടുങ്ങാടി അന്തരിച്ചു .തൊണ്ണൂറ് വയസ്സായിരുന്നു ഇന്ന് പുലർച്ചെ കുന്നംകുളത്തെ സ്വാകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം നാല് പതിറ്റാണ്ടു കാലം ഗുരുവായൂർ ക്ഷേത്രത്തിലെ സോപാനഗായകനായിരുന്നു. ഏതാനും ആഴ്ചകൾക്ക് മുൻപുവരെ ഇദ്ദേഹം ശിഷ്യരെ പഠിപ്പിച്ചും വിവിധ ക്ഷേത്രങ്ങളിൽ സംഗീതം ആലപിച്ചും ഈ രംഗത്ത് സജ്ജീവമായിരുന്നു. കേന്ദ്ര-കേരള സംഗീത നാടക അക്കാഡമി പുരസ്‌കാരങ്ങൾ, ഷാട്ക്കാല ഗോവിന്ദ മാരാർ പുരസ്‌കാരം, ഗുരുവായൂർ ദേവസ്വത്തിന്റെ ശ്രീ ഗുരുവായൂരപ്പൻ പുരസ്‌കാരം തുടങ്ങി നിരവധി അവാർഡുകൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ആയിരത്തി തൊള്ളായിരത്തി അറുപത്തൊമ്പതിൽ ഡൽഹിയിൽ നടന്ന ദേശീയ സോപാന സംഗീത സമ്മേളത്തിൽ പങ്കെടുത്തിട്ടുണ്ട്.

ഗീതാഗോവിന്ദത്തിന് രധാകൃഷ്ണപ്രേമം അഥവാ അഷ്ടപദി എന്ന വ്യഖ്യാനം രചിട്ടുണ്ട്. സോപാന സംഗീതത്തെക്കുറിച്ചു ബൃഹത്തായ ഒരു ഗ്രന്ഥം രചിക്കുവാനുള്ള ശ്രമങ്ങൾക്കിടയിലാണ് അദ്ദേഹത്തിന്റെ അന്ത്യം. ഗുരുവായൂർ പുത്തൻപല്ലിയിലാണ് സ്ഥിരതാമസം.( ജനിച്ചത് പാലക്കാട് ചെർപ്പുളശ്ശേരിയിലെ നെല്ലായ ഗ്രാമത്തിൽ 1928 ഏപ്രിൽ 3 നു, അച്ഛൻ: സോപാന ഗായകനായിരുന്ന ഉണ്ണി രാരിച്ചൻ തിരുമുൽപ്പാട്, ‘അമ്മ: ദേവകി കോവിലമ്മ) പരേതയായ പദ്മിനി അമ്മയാണ് ഭാര്യ.ഉണ്ണികൃഷ്ണൻ (ദേവസ്വം റിട്ടയേർഡ് ) വാസുദേവൻ തുളസി രാധിക മരുമകൻ ശശികുമാർ . സംസ്കാരം വൈകീട്ട് 4 ന് ഗുരുവായൂർ നഗരസഭയുടെ ശ്മശാനത്തിൽ നടക്കും.

Vadasheri Footer