Post Header (woking) vadesheri

മലയാളി ക്ഷേമനിധി ചെയർമാനും എം ഡിക്കും പോലീസ് മുഖേനെ വാറണ്ട്.

Above Post Pazhidam (working)

തൃശൂർ : വിധി പാലിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്.തൃശൂർ കുണ്ടലിയൂർ സ്വദേശിനി കാരോട്ട് വീട്ടിൽ സജി ഉത്തമൻ ഫയൽ ചെയ്ത ഹർജിയിലാണ് ഏങ്ങണ്ടിയൂരിൽ പ്രവർത്തിച്ചു വരുന്ന മലയാളി ക്ഷേമനിധി ലിമിറ്റഡിൻ്റെ ചെയർമാനും എം ഡി ക്കുമെതിരെ ഇപ്രകാരം വാറണ്ട് അയക്കുവാൻ ഉത്തരവായതു്.

Poonthanam
Rugmani 700-200

നിക്ഷേപ സംഖ്യ കാലപരിധി കഴിഞ്ഞിട്ടും തിരിച്ചുനല്കാതിരുന്നതിനെത്തുടർന്ന് സജി ഉത്തമൻ ഫയൽ ചെയ്ത ഹർജിയിൽ 100000 രൂപയും 10.5% പലിശയും നഷ്ടപരിഹാരമായി 5000 രൂപയും നൽകുവാൻ വിധിക്കുകയായിരുന്നു.എന്നാൽ വിധി എതിർകക്ഷികൾ പാലിക്കുകയുണ്ടായില്ല. തുടർന്ന് വിധി പാലിക്കാതിരുന്നതിന് എതിർകക്ഷികളെ ശിക്ഷിക്കുവാൻ ആവശ്യപ്പെട്ട് ഹർജി ഫയൽ ചെയ്യുകയായിരുന്നു.

Vasudev Inn

വിധി പാലിക്കാതിരുന്നതിന് മൂന്ന് വർഷം വരെ തടവ് ശിക്ഷയും ഒരു ലക്ഷം രൂപ പിഴശിക്ഷയും വിധിക്കുവാൻ ഉപഭോക്തൃ കോടതിക്ക് അധികാരമുള്ളതാകുന്നു. ഹർജി പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു ,മെമ്പർമാരായ ശീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി, അറസ്റ്റ് ചെയ്തു് ഹാജരാക്കുവാനാവശ്യപ്പെട്ട് പോലീസ് മുഖേനെ എതിർകക്ഷികൾക്കെതിരെ വാറണ്ട് അയക്കുവാൻ കല്പിച് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരിക്ക് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി