
മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ വന്‍ സ്ഫോടനം , 12 പേര് കൊല്ലപ്പെട്ടു.

തൃശൂര്‍: തൃശൂര്‍ പൂരത്തില്‍ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ഒരുക്കുന്ന മുണ്ടത്തിക്കോടുള്ള പടക്ക നിര്‍മാണ കേന്ദ്രത്തില്‍ സ്ഫോടനം
12 പേരുടെ മരണം നിലവിൽ സ്ഥിരീകരിച്ചു. പത്ത് പേരുടെ നില ഗുരുതരമാണ്. വൈകിട്ട് മൂന്നരയോടെയാണ് അപകടം ഉണ്ടായത്. മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് പുരയിലാണ് സ്ഫോടനം ഉണ്ടായത്. നിരവധി തൊഴിലാളികൾക്ക് പൊള്ളലേറ്റതായാണ് ലഭ്യമാകുന്ന വിവരം.

. അഞ്ച് താത്ക്കാലിക പുരകളിലായാണ് പടക്ക നിർമാണം നടന്നത്. അഞ്ചിടത്തും തീ പടർന്നു. സ്ഫോടന വസ്തുക്കൾ നിർവീര്യമാക്കാത്തതിനാലും പ്രദേശത്ത് പുക നിറഞ്ഞതിനാലും രക്ഷാപ്രവർത്തനത്തിന് നേരിയ തടസ്സം നേരിടുന്നുണ്ട്. പടക്ക നിർമാണ ശാലയിൽ എത്ര പേർ ജോലിക്ക് ഉണ്ടായിരുന്നു എന്നതിൽ വ്യക്തതയില്ല. പലരും ചിതറി തെറിച്ചു പോയെന്നാണ് സംശയം. ശരീര ഭാഗങ്ങൾ പാടത്തു നിന്നും കണ്ടെടുത്തു.

. ഇതിൽ പലരും നാട്ടുകാരാണ്.. മണിക്കൂറുകൾ പിന്നിട്ടിട്ടും തീ അണയ്ക്കാനായിട്ടില്ല. പൊട്ടിത്തെറി തുടരുകയാണ്. അപകട കാരണം വ്യക്തമല്ല. കടുത്ത ചൂടാണ് അപകടത്തിന് വഴിവച്ചതെന്നാണ് പ്രാഥമിക നിഗമനം

മുപ്പതിലധികം തൊഴിലാളികൾ ഇവിടെയുണ്ടായിരുന്നതായി സംശയിക്കുന്നു. ഉണക്കാനിട്ട മരുന്നിലേക്കാണ് ആദ്യം തീ പടർന്നത്. തുടർന്ന് നിറച്ചു വെച്ചിരുന്ന അമിട്ടുകളിലേക്ക് തീ പടരുകയായിരുന്നു. വെടിക്കോപ്പുകൾ സൂക്ഷിച്ചിരുന്ന അഞ്ച് ഷെഡ്ഡുകൾ പൂർണമായി കത്തിയമർന്നു. സ്ഫോടനത്തിന്റെ തീവ്രതയിൽ മൃതദേഹാവശിഷ്ടങ്ങൾ അര കിലോമീറ്ററിലപ്പുറത്തേയ്ക്കുവരെ തെറിച്ചു.

സമീപത്തെ വീടുകൾ തകർന്നു. സാന്പിൾ വെടിക്കെട്ടിനുള്ള വെടിക്കോപ്പുകൾ വ്യാഴാഴ്ച രാവിലെ നഗരത്തിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കങ്ങൾക്കിടെയാണ് അപകടം. പൊലീസും ഫയർഫോഴ്സുമുൾപ്പെടെ സ്ഥലത്തുണ്ട്. അടിയന്തിര സാഹചര്യം നേരിടാൻ തൃശൂർ മെഡിക്കൽ കോളേജിൽ സംവിധാനമൊരുക്കി. മെഡിക്കൽ കോളേജിനുപുറമേ തൃശൂർ ജനറൽ ആശുപത്രിയിലും സമീപത്തെ മറ്റ് ആശുപത്രികളിലും അടിയന്തരി സാഹചര്യം നേരിടാനുള്ള സംവിധാനങ്ങളൊരുക്കി. ജില്ലയിലെയും സമീപ ജില്ലകളിലെയും ആംബുലൻസുകൾ സ്ഥലത്തെത്തിച്ചു. സമീപ ജില്ലകളിൽനിന്നും തിരുവനന്തപുരം കോട്ടയം മെഡിക്കൽ കോളേജുകളിൽനിന്നും വിഗദ്ധ ഡോക്ടർമാരുടെ സംഘത്തെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് നിയോഗിച്ചു.
