All posts by malayalam daily

ഗുരുവായൂർ ഫ്രീ സത്രം കിണറ്റിലെ അജ്ഞാത മൃതദേഹം , ഇരുട്ടിൽ തപ്പി പോലീസ്

ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം ഫ്രീസത്രം കോംപൗണ്ടിലെ ഉപയോഗശൂന്യമായ കിണറ്റില്‍ അജ്ഞാതനായ പുരുഷന്റെ മൃതദേഹം കണ്ടെത്തിയതിലെ ദുരൂഹതകള്‍ മാറുന്നില്ല .കയ്യിൽ പച്ച കുത്തിയത് വായിക്കാനും പറ്റാത്ത രീതിലായിലാണ് . ധരിച്ചിരുന്നത് റെഡി മെയ്ഡ് ഷർട്ട് ആയിരുന്നതിനാൽ ടൈലർ മാർക്ക് വച്ച് കണ്ടെത്താനും കഴിഞ്ഞില്ല .ഷർട്ടിന്റെ പോക്കറ്റിൽ ഒന്നും ഉണ്ടയിരുന്നില്ല . അത് വെള്ളത്തിൽ വീണു പോയതാണോ എന്നുള്ള പരിശോധന നടത്തണമെങ്കിൽ കിണർ വറ്റിക്കണം അതൊക്കെ ശ്രമകരമായ ജോലി ആയതിനാൽ ആ വഴിക്കുള്ള നീക്കമൊന്നും പോലീസിന്റെ ഭാഗത്ത് നിന്നും കാണാനില്ല .

പോസ്റ്റ് മാർട്ടം കഴിഞ്ഞ മൃത ദേഹം കുറച്ചു ദിവസം കൂടി മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ച ശേഷം മറവ് ചെയ്യും .അതോടെ ഈ കേസിന് പരി സമാപ്തിയാകും . അപ്പോഴും ഉത്തരം കിട്ടാത്ത ഒരു പാട് ചോദ്യം അവശേഷിക്കുകയാണ് . ക്ഷേത്ര സുരക്ഷക്ക് വേണ്ടി വരുന്ന നൂറോളം പേരടങ്ങുന്ന പോലീസ് സംഘം താമസിക്കുന്ന സ്ഥലത്ത് ഉള്ള കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത് പുറത്ത് നിന്നുള്ള ആർക്കും ഇവിടെ പ്രവേശനമില്ല .തീരെ ആഴം കുറഞ്ഞ കിണറ്റിൽ ഇയാള്‍ എങ്ങിനെ മുങ്ങി മരിച്ചു വെന്നും ദുരൂഹതയായി തുടരുന്നു . വേനൽ കടുത്തതോടെ കിണറ്റിലെ വെള്ളം ഏറെ താഴോട്ട് പോയ നിലയിൽ ആണ് . മഴക്കാലത്താണെങ്കിൽ ഒരാൾക്ക് മുങ്ങി മരിക്കാനുള്ള വെള്ളം കിണറ്റിൽ ഉണ്ടാകും എന്നാൽ ഇപ്പോൾ അങ്ങിനെയല്ല എന്നതാണ് പോലീസിനെയും കുഴക്കുന്നത് .മരിച്ച ആൾ ഏത് നാട്ടുകാരൻ ആണെന്ന് പോലും പൊലീസിന് തിരിച്ചറിയാൻ സാധിച്ചിട്ടില്ല .

.

വര്‍ഷങ്ങള്‍ക്ക്മുമ്പ് സൗജന്യമായി ചെറിയ നിരക്കില്‍ ക്ഷേത്രദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്കായി തുറന്നുകൊടുത്തതാണ് ഗുരുവായൂര്‍ ദേവസ്വം ഫ്രീസത്രം. എന്നാല്‍ ഇന്നത് പോലീസുകാരുടെ മാത്രം ഇടതാവളമായിരിയ്ക്കയാണ്. പുറമേനിന്നും ആര്‍ക്കും അവിടെ താമസസൗകര്യത്തിന് അനുമതിയുമില്ല, പ്രവേശനവുമില്ല. ഇതിനിടയിലാണ് നാലുദിവസമെങ്കിലും പഴക്കംചെന്ന പുരുഷന്റെ ജഡം കിണറ്റില്‍ കണ്ടെത്തിയത്. ശരീരത്തില്‍ ബാഹ്യമായ പരുക്കുകളൊന്നുമില്ലെങ്കിലും, മരണകാരണം ഇപ്പോഴും പോലീസ് വ്യക്തമാക്കിയിട്ടില്ല. ഗുരുവായൂരിലും, പരിസരങ്ങളിലും മാത്രം അന്വേഷണം നടത്തി വിഷയം അവസാനിച്ച മട്ടിലാണ് ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ്. കെ.എ.പി ബെറ്റാലിയനിലെ നൂറോളം പോലീസുകാര്‍ മാത്രം താമസിയ്ക്കുന്ന ഈ സ്ഥലത്ത്, അന്യ സംസ്ഥാനക്കാരനെന്ന് പോലീസ് വിധിയെഴുതിയ ഒരപരിചിതന്‍ കിണറ്റില്‍ വീഴാനുണ്ടായ കാരണത്തിന് താമസക്കാരായ പോലീസുകാരും കൈമലര്‍ത്തി.

ഇത്രയും പോലീസുകാര്‍താമസിയ്ക്കുന്ന സ്ഥലത്ത് കണ്ടെത്തിയ മൃതദേഹത്തെകുറിച്ച് അവിടെ താമസിയ്ക്കുന്ന പോലീസുകാര്‍ക്കും ഒന്നുമറിയില്ലെന്നതാണ് ഈ മരണത്തില്‍ ദുരൂഹത വര്‍ദ്ധിയ്ക്കുന്നത്. മദ്യകുപ്പികളും, ചപ്പുചവറുകള്‍ക്കിടയില്‍ ഉപയോഗശൂന്യമായ വസ്ത്രങ്ങളും കുമിഞ്ഞുകൂടിയ ഫ്രീസത്രം കോംപൗണ്ടിലെ കിണറും, പരിസരവും തികച്ചും വൃത്തിഹീനമായ നിലയിലാണ് ഇപ്പോഴും. ഇക്കഴിഞ്ഞ 8-നാണ് ഫ്രീസത്രം കോംപൗണ്ടിലെ ഉപയോഗശൂന്യമായ കിണറ്റില്‍ ദിവസങ്ങള്‍ പഴക്കംചെന്ന 50-വയസ്സോളം പ്രായംതോന്നിയ്ക്കുന്ന പുരുഷന്റെ ജഡം കണ്ടെത്തിയത്. പോലീസുകാര്‍ മാത്രം താമസിയ്ക്കുന്ന സ്ഥലത്തെ കിണറ്റില്‍ കണ്ടെത്തിയ മൃതദേഹത്തെകുറിച്ച് പരാതിപ്പെടാനോ, അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടാനോ ആരും മെനക്കെടുന്നുമില്ല. മരണത്തെകുറിച്ച് പോലീസ് അന്വേഷണം അവസാനിപ്പിച്ച മട്ടിലാണിപ്പോള്‍.

ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ശനിയാഴ്ച ചാവക്കാടെത്തുന്നു

ചാവക്കാട് : ഭാരതീയ മത്സ്യ പ്രവർത്തക സംഘം 17മത് സംസ്ഥാന സമ്മേളനം ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേബ് ഉൽഘാടനം ചെയ്യുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . 16 ,17 തിയ്യതികളിൽ നടത്തുന്ന സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി 16 ന് ചാവക്കാട് ബസ് സ്റ്റാന്റ് പരിസരത്ത് നടത്തുന്ന പൊതു സമ്മേളനമാണ് ത്രിപുര മുഖ്യ മന്ത്രി ഉൽഘാടനം ചെയ്യുക . 17 ന് തിരുവത്ര ശ്രീനാരായണ വിദ്യാനികേതൻ സ്കൂൾ ഹാളിൽ നടക്കുന്ന പ്രതിനിധി സമ്മേളനം മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും. 16 ന് വൈകീട്ട് ചാവക്കാട് നാഗയക്ഷി ക്ഷേത്ര ഗ്രൗണ്ടിൽ നിന്നാരംഭിക്കുന്ന പ്രകടനം മുൻസിപ്പൽ ബസ് സ്റ്റാൻഡ് ഗ്രൗണ്ടിൽ സമാപിക്കും. തുടർന്ന് നടക്കുന്ന സമ്മേളനത്തിൽ സീമാ ജാഗരൺ മഞ്ച് അഖില ഭാരത് സംയോജകൻ എ ഗോപാല കൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തും. അഡ്വ കെ എസ് പവിത്രൻ അധ്യക്ഷത വഹിക്കും.

പ്രതിനിധി സമ്മേളനത്തിൽ രാഷ്ട്രീയ സ്വയം സേവകസംഘം പ്രാന്ത സഹകാര്യ വാഹക് എം രാധാകൃഷ്ണൻ, മത്സ്യ പ്രവർത്തക സംഘം സംസ്ഥാന നേതാക്കളായ കെ രജനീഷ് ബാബു. പി പി ഉദയഘോഷ്‌, ഒ എൻ ഉണ്ണികൃഷ്ണൻ, കെ ജി രാധാകൃഷ്ണൻ, കെ പുരുഷോത്തമൻ, ടി കെ കുട്ടൻ എന്നിവർ സംസാരിക്കും. മൽസ്യ സമ്പത്തിന്റെ നാശത്തിന് കാരണമാകുന്ന തരത്തിൽ വാൻ കിടക്കാർ നടത്തുന്ന അശാസ്ത്രീയ മൽസ്യ ബന്ധനം തീര സുരക്ഷയെ ബാധിക്കുന്ന മനുഷ്യ കടത്ത് , പൊള്ളയായ ബജറ്റ് പ്രഖ്യാപനങ്ങൾ ഭവന നിർമാണ കാര്യത്തിലെ അനിശ്ചിതാവസ്ഥ , കടലാക്രമണത്തിൽ വഴിയാധാരമായവരുടെ പുനരധിവാസം തുടങ്ങിയ തീരാ ദേശ മേഖലയിലെ വിവിധ പ്രശ്നങ്ങൾ സമ്മേളനം ചർച്ച ചെയ്യും

വാർത്താ സമ്മേളനത്തിൽ സ്വാഗത സംഘം ചെയര്മാന് അഡ്വ കെ എസ് പവിത്രൻ, മൽസ്യ പ്രവർത്തക സംഘം സംസ്ഥാന പ്രസിഡന്റ് കെ രജനീഷ് ബാബു,സംസ്ഥാന വൈസ് പ്രസിഡന്റ് എൻ പി രാധാകൃഷ്ണൻ, സ്വാഗത സംഘം ജനറൽ കൺവീനർ കെ ജി രാധാകൃഷ്ണൻ,ജില്ലാ പ്രസിഡന്റ് ഇന്ദിര മുരളി,സംസ്ഥാന സെക്രട്ടറി നവീന പല്ലവ്,അൻമോൽ മോത്തി എന്നിവർ പങ്കെടുത്തു.

ഒരുമനയൂർ നെരവത്ത് പരേതനായ കണ്ണന്റെ ഭാര്യ കല്യാണി നിര്യാതയായി

ചാവക്കാട്: ഒരുമനയൂർ അമൃത സ്കൂളിന് സമീപം നെരവത്ത് പരേതനായ കണ്ണന്റെ ഭാര്യ കല്യാണി (87) അന്തരിച്ചു. മക്കൾ: പത്മാവതി, രുഗ്മിണി, രമേഷ്, അനിൽകുമാർ, പരേതനായ സുരേഷ്, മരുമക്കൾ: സുധ, ഷൈലജ, സുമ. ശവസംസ്ക്കാരം ബുധനാഴ്ച 11-ന് ഒരു മനയൂർ പഞ്ചായത്ത് ശ്മശാനത്തിൽ.

കോഴിക്കുളങ്ങര ദീപം ആർട്സ് ആർഡ് സ്പോർട്സ് ക്ലബ്ബ് വാർഷികം

ചാവക്കാട് : കോഴിക്കുളങ്ങര ദീപം ആർട്സ് ആർഡ് സ്പോർട്സ് ക്ലബ്ബ് ഇരുപത്തഞ്ചാം വാർഷികം കെ വി അബ്ദുൾഖാദർ എം എൽ എ ഉദ്ഘാടനം ചെയ്തു,ചാവക്കാട് മുൻസിപ്പൽ ചെയർമാൻ എൻ കെ അക്ബർ അദ്ധ്യക്ഷനായി,ഡാം 999 എന്ന സിനിമയിലൂടെ പ്രശസ്തനായ ഹോളിവുഡ് സംവിധായകനും സംരഭകനുമായ സോഹൻറോയ് മുഖ്യാതിഥിയായി, എം ബി രാജലക്ഷ്മി, വേണുഗോപാൽ ,കെ ബി അഭിലാഷ്,എം പി രാജീവ് ,ജയകുമാർ എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ശങ്കരനാരായണ മേനോൻ, രാധാകൃഷ്ണൻ കാക്കശ്ശേരി, പുഷ്ക്കരൻ കണ്ടംപുളളി ,അഭിനി സോഹൻ റോയ് ,കെ എം ഷമീർ, കബീർ ,ഡോ. കെ എം ഷംല, എം എസ് ശിസുമ എന്നിവരെ ആദരിച്ചു , എം സി റഷീദ് സ്വാഗതവും മഹേഷ് നന്ദിയും പറഞ്ഞു

ചാവക്കാട് കനത്ത കാറ്റ് , ബോർഡ് വീണ് നഗരസഭ ചെയർമാന് പരിക്കേറ്റു

ചാവക്കാട്: ചൊവ്വാഴ്ച രാവിലെ വീശിയ ശക്തമായ കാറ്റില്‍ചാവക്കാട് നഗര ത്തില്‍ പലയിട ത്തും ബോര്‍ഡുകള്‍ വീണു.കെട്ടിട ത്തിന് മുകളില്‍ സ്ഥാപി ച്ചിരുന്ന ബോര്‍ഡുകള്‍ കാറ്റില്‍ നിലംപതി ച്ചത് ഭീതിയുളവാക്കി.ബൈക്കില്‍ സഞ്ചരിക്കവേ കെട്ടിട ത്തിന് മുകളില്‍ നിന്ന് പരസ്യബോര്‍ഡ് വീണ് ചാവക്കാട് നഗരസഭ ചെയര്‍മാൻ എൻ .കെ.അക്ബറിന് പരിക്കേറ്റു.ബോര്‍ഡ് ബൈക്കിലേക്ക് വീണതിനെതുടര്‍ന്ന് നിയ ന്ത്രണം നഷ്ടെ പ്പട്ട ബൈക്ക് മറിഞ്ഞാ ണ് ചെയര്‍മാന് പരിക്കേറ്റത്.കാലിന് പരിക്കേറ്റ എൻ .കെ.അക്ബര്‍ താലൂക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടി.പലയിട ത്തും പരസ്യബോര്‍ഡുകളും പ ന്തലുകളും ശക്തമായ കാറ്റില്‍ വീണു.ബസ് സ്റ്റാൻ ഡ് പരിസര ത്ത് കാര്‍ വില്‍ പ്പനക്കായി നിര്‍മി ച്ച പ ന്തല്‍ കാറ്റില്‍ റോഡരികിലേക്ക് പറന്നുപോയി.ചാവക്കാട് കിഴക്കേ ബൈ പ്പാസ് ജംഗ്ഷനില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് പരസ്യബോര്‍ഡ് വീണ് കാ റിന് മുൻ വശെ ത്ത ചില്ല് തകര്‍ന്നു.

ഷുഹൈബ് രക്തസാക്ഷിത്വ ദിനം അനുസ്മരണ സമ്മേളനം നടത്തി

ചാവക്കാട്: യൂത്ത് കോൺഗ്രസ്സ് ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷുഹൈബ് രക്തസാക്ഷിത്വ ദിനം അനുസ്മരണ സമ്മേളനം നടത്തി . ചാവക്കാട് വസന്തം കോർണറിൽ വച്ച് നടന്നു ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് സി.എ.ഗോപപ്രതാപൻ അനുസ്‌മരണം ഉദ്ഘാടനം ചെയ്തു . ചാവക്കാട് വസന്തം കോർണറിൽ വച്ച് നടന്ന ചടങ്ങിൽ യൂത്ത് കോൺഗ്രസ്സ് ചാവക്കാട് മണ്ഡലം പ്രസിഡന്റ് തെബ്ഷീർ മഴുവഞ്ചേരി അദ്ധ്യക്ഷത വഹിച്ചു .കെ പി സി സി മീഡിയ മെമ്പർ ബി ആർ എം ഷെഫീർ മുഖ്യപ്രഭാക്ഷണം നടത്തി. കെ.കെ.ഷിബു, കെ.വി.ഷാനവാസ്, എച്ച്.എം.നൗഫൽ, ഹിമമനോജ്, കെ.വി.സത്താർ, ആന്റോ തോമസ്, ആർ.കെ.നൗഷാദ്, എം.എസ്.ശിവദാസ്, അനീഷ് പാലയൂർ, സൈസൻ മാറോക്കി, റ്റി.പി.ബദറുദ്ദീൻ, പീറ്റർ പാലയൂർ ,പ്രദീപ് ആലപിരിഎന്നിവർ സംസാരിച്ചു.

ബൈക്കപകടത്തിൽ മരിച്ച ബസ് ഡ്രൈവറുടെ കുടുംബ ത്തിന് വീടൊരു ങ്ങുന്നു

ചാവക്കാട്: ബൈക്കപകടത്തിൽ മരിച്ച ബസ് ഡ്രൈവര്‍ അണ്ടത്താട് തങ്ങള്‍പടി സ്വദേശി ഷെരീഫിന്‍റെ കുടുംബ ത്തിന് വീടൊരുങ്ങുന്നു.ഷെരീഫ് കുടുംബ സഹായനിധിയുടെ നേതൃത്വ ത്തില്‍ സ്വരൂപി ച്ച തുകഉപയോഗി ച്ച് ഷെരീഫിന്‍റെ കുടുംബ ത്തിനായി പണിയുന്ന വീടിന്‍റെശിലാസ്ഥാപനം 15-ന് നടക്കുമെന്ന് സഹായനിധി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയി ച്ചു.രാവിലെ ഒന്പതിന് അണ്ടത്തോട് തങ്ങള്‍പടിയില്‍ കെ.വി.അബ്ദുള്‍ ഖാദര്‍ എം.എല്‍.എ. വീടിന്‍റെ ശിലാസ്ഥാപനം നിര്‍വ്വഹിക്കും.പുന്നയൂര്‍ക്കുളം പഞ്ചായ ത്ത് പ്രസിഡന്‍റ്എ.ഡി.ധനീപ് അധ്യക്ഷനാവും.പഞ്ചായത്ത് അംഗങ്ങൾ ആയ എ എ അലാവുദ്ധീൻ , കെ എച് ആബിദ് എന്നിവർ സംബന്ധിക്കും .

2016 സെപ്റ്റംബര്‍ 22-നാണ് ബാബുരാജ് ബസിലെ ഡ്രൈവറായ ഷെരീഫ്(34) ജോലിക്കായി ബൈക്കില്‍ചാവക്കാട്ടേക്കു വരുേമ്പോ ള്‍ അണ്ടത്തോട് വെ ച്ച് ബൈക്കില്‍ ലോറിയിടി ച്ച് മരി ച്ചത്.ഭാര്യയും മൂന്ന് മക്കളുമുള്ള ഷെരീഫിന്‍റെ കുടുംബം വാകടവീട്ടിലാണ് കഴിയുന്നത്.ഷെരീഫിന്‍റെ കുടുംബത്തെ സഹായിക്കുന്നതിനായി ചാവക്കാട്-പൊന്നാനി റൂട്ടിലെ ബസ്തൊഴിലാളികളും യൂണിയൻ പ്രതിനിധികളും ബസ് ഉടമ പ്രതിനിധികളും ചേര്‍ന്നാണ് ഷെരീഫ് കുടുംബസഹായനിധി രൂപവത്ക രി ച്ചത്.വാർത്ത സമ്മേളനത്തിൽ സഹായനിധി ചെയര്‍മാൻ കെ.എച്ച്.സലാം കണ്‍വീനര്‍ എം.എസ്. ശിവദാസ്, ജോയന്‍റ് കണ്‍വീനര്‍ കെ.കെ. സേതുമാധവൻ , ട്രഷറര്‍ കെ. സലീല്‍കുമാര്‍ എന്നിവർ പങ്കെടു ത്തു. .സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരം ഒരു സംരംഭം എന്ന് ഭാരവാഹികൾ അവകാശപ്പെട്ടു

ഗുരുവായൂർ ദേവസ്വം ഉദ്യോഗസ്ഥരുടെ ശീത സമരം , താൽക്കാലിക ജീവനക്കാർക്ക് ശമ്പളമില്ല

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ഭരണാധികാരികളും മജിസ്റ്റീരിയൽ ജീവനക്കാരും തമ്മിലുള്ള ശീത സമരം കാരണം ദേവസ്വം ആശുപത്രിയിലെ താൽക്കാലിക ജീവനക്കാർക്ക് മാസം പകുതി ആകാറായിട്ടും ശമ്പളം ലഭിച്ചില്ലെന്ന് ആക്ഷേപം . ദേവസ്വം ഓഫീസിൽ ചില തസ്തികകൾ വെട്ടിച്ചുരുക്കി പുനർ വിന്യാസം നടത്തിയിരുന്നു ഇതാണ് മജിസ്റ്റീരിയയിൽ ജീവനക്കാരെ പ്രകോപിപ്പിച്ചത് . അകൗണ്ട് വിഭാഗത്തിൽ പത്ത് പേരുണ്ടായിരുന്നത് ഏഴാക്കുകയും പലരെയും സീറ്റ് മാറ്റുകയും ചെയ്തിരുന്നു . ഇതിനെതിരെ ദേവസ്വ ത്തിലെ ഭരണ പക്ഷ യൂണിയൻ ചെയർമാനെ ഘരാവോ ചെയ്‌തെങ്കിലും പരിഷ്കാരവുമായി ചെയർ മാൻ മുന്നോട്ട് പോകു കയായിരുന്നു .അതാണ് താൽക്കാലിക ജീവനക്കാർക്ക് ശമ്പളം നൽകാതിരിക്കുന്നതിലേക്ക് എത്തിച്ചതത്രെ . കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ദർശനത്തിനെത്തിയ വയോധികയുടെ കാലൊടിഞ്ഞ സംഭവത്തിൽ വയോധികയുടെ ബന്ധുക്കളോട് അപമര്യദയായി പെരുമാറിയെന്ന് പരാതി ഉണ്ടായ ഉദ്യോഗസ്ഥയെയാണ് ഇപ്പോൾ ശമ്പളം എഴുതുന്ന വിഭാഗത്തിലേക്ക് മാറ്റിയിട്ടുള്ളത് . അവർ സീറ്റിൽ ഇല്ലാത്തതുകൊണ്ട് ശമ്പളം എഴുതാത്തതെന്ന് ബന്ധപ്പെട്ടവർ പറയുന്നു . കഴിഞ്ഞ ഭരണ സമിതി ഇവർക്കെതിരെ നടപടി എടുത്തപ്പോൾ അന്ന് ഇടതു യൂണിയൻ ഒറ്റക്കെട്ടായി അന്നത്തെ ഭരണസമിതി അംഗങ്ങളെ തടഞ്ഞു വെച്ച് തീരുമാനം മരവിപ്പിച്ചിരുന്നു . ഇപ്പോൾ ഇടതു പക്ഷ സർക്കാർ നിയമിച്ച ഭരണ സമിതിയുമായി കലഹിക്കുന്നുണ്ടെങ്കിലും ഭരണ സമിതി എടുക്കുന്ന തീരുമാനങ്ങൾ മാറ്റി മറിക്കാൻ കഴിയാത്ത അവസ്ഥയിലായ ജീവനക്കാർ നിസഹ കരണത്തിലാണ് എന്നാണ് അറിയുന്നത് . അതാണ് ശമ്പളം പോലും നൽകാൻ കഴിയാത്ത അവസ്ഥയിലേക്ക് എത്തിച്ചതത്രെ . ഉത്സവം കൊടികയറാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ജീവനക്കാർ ഇതേ നിസഹകരണം തുടർന്നാൽ ഉത്സവകാലം കുളമാകുമോ എന്നാണ് ഭക്തർ ആശങ്ക പ്പെടുന്നത്

ഗുരുവായൂരിലെ വൃദ്ധസദന ത്തില്‍ അനധികൃതമായി പാർപ്പിച്ചെന്ന പരാതി , വനിതാ കമ്മീഷൻ ബുധനാഴ്ച സന്ദർശിക്കും

തൃശൂർ : വൃദ്ധസദന ത്തില്‍ അനധികൃതമായി പാർപ്പിച്ചെന്ന ഗുരുവായൂര്‍ സ്വദേശിനിയുടെ പരാതിയില്‍ വനിതാ കമ്മീഷൻ വൃദ്ധസദനം സന്ദര്‍ശി ച്ച് തെളിവെടുക്കുമെന്ന് കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ . ടൗണ്‍ഹാളില്‍ നടന്ന വനിതാ കമ്മീഷൻ മെഗാ അദാല ത്തിന് ശേഷം മാധ്യമപ്രവര്‍ ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. തന്റെ താല് പ്പര്യ ത്തിന് വിരുദ്ധ മായി മകൻ തന്നെ വൃദ്ധസദന ത്തില്‍ പാര്‍ പ്പിക്കുന്നു എന്നതാണ് വൃദ്ധയുടെ പരാതി. പരാതി കമ്മീഷൻ വിശദ മായി അന്വേഷിക്കുമെന്നും ഇതിന്റെ ഭാഗമായി കമ്മീഷൻ പ്രതിനിധി ബുധനാഴ്ച ഗുരുവായൂരിലുള്ള സ്നേഹതീരം എന്ന വൃദ്ധസദനം സന്ദര്‍ശിക്കുമെന്നും അവര്‍ പ റഞ്ഞു . തുടര്‍ന്ന് കമ്മീഷൻ അധ്യക്ഷയും സന്ദര്‍ശനം നട ത്തും.

അദാല ത്തില്‍ പരാതി പരിഗണിക്കുന്നതിനിടെ കമ്മീഷനോട് അപമര്യാദയായി പെരുമാറിയ മധ്യവയസ്ക്കനെതിരെ പൊലീസില്‍ പരാതി നല്‍കുന്ന കാര്യം ഉടൻ തീരുമാനിക്കുമെന്ന് അവര്‍ അറിയി ച്ചു. കൊടുങ്ങല്ലൂര്‍ ചെ ന്ത്രാ പ്പിന്നിയില്‍ സ്ഥല ക ച്ചവട ത്തില്‍ ഇടനിലക്കാരനായി നിന്നയാള്‍ 55000 രൂപ കൈ പ്പറ്റിയെന്ന പരാതി പരിഗണിക്കുന്നതിനിടെയാണ് ഇടനിലക്കാരൻ അപമര്യാദയായി പെരുമാറിയത്. സ്ഥലം 3 മാസ ത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യാൻ പരാതിക്കാരിക്ക് കമ്മീഷൻ നിര്‍ദേശം നല്‍കി. എല്‍ഐസിഏജന്റ്സ് കോ-ഓ പ്പറേറ്റീവ് സൊസൈറ്റിയില്‍ നിക്ഷേപി ച്ച 8 ലക്ഷം രൂപ തിരികെ ലഭി ച്ചില്ലെന്ന തൃശൂര്‍ സ്വദേശിനിയുടെ പരാതിയില്‍ കേസില്‍ കക്ഷിചേരാൻ കമ്മീഷൻ യുവതിയോട് ആവശ്യപ്പെട്ടു . വിവിധ നിക്ഷേപകര്‍ക്കായി സൊസൈറ്റി 6 കോടിരൂപ നല്‍കാനു ണ്ടെന്നും പരാതിയു്ണ്ട് . സൊസൈറ്റി പ്രസിഡന്റി നെ കമ്മീഷൻ വിളി ച്ചുവരു ത്തി.

സപ്ലൈ കോയിലെ രണ്ട് താല്‍ക്കാലിക ജീവനക്കാരികളുടെ നിയമന ത്തില്‍ അഴിമതിയുണ്ടെന്ന് ആരോപി ച്ച് സ്വകാര്യ വ്യക്തി തങ്ങളുടെ പേര് പരാമര്‍ശി ച്ച് പരാതി നല്‍കിയെന്ന കേസില്‍ ഈ വ്യക്തിക്കെതിരെ മാനനഷ്ട ത്തിന് പരാതി നല്‍കാൻ കമ്മീഷൻ ഇവര്‍ക്ക് നിര്‍ദേശം നല്‍കി. രണ്ടാനമ്മയും മകനും തമ്മി ലുള്ള സ്വ ത്തുതര്‍ക്ക ത്തില്‍ വീടും സ്ഥലവും ഇല്ലാ ത്ത പൊയ്യ സ്വദേശിനിയായ മാതാവിന് 2 സെന്റ് സ്ഥലം അനുവദിക്കാൻ കമ്മീഷൻ നിര്‍ദേശി ച്ചു. 100 പരാതികളാണ് കമ്മീഷന്റെ പരിഗണനക്ക് വന്നത്. ഇതില്‍ 20 കേസുകള്‍ തീര്‍ പ്പാക്കി. 69 കേസുകള്‍ അടുത്ത അദാല ത്തില്‍ പരിഗണിക്കാൻ മാറ്റി. 11 കേസുകള്‍ വിവിധ വകു പ്പുകളില്‍നിന്നുള്ള അഭിപ്രായം തേടാനായി മാറ്റിവെ ച്ചിട്ടു്. കമ്മീഷൻ അംഗങ്ങളായ ഇ.എം. രാധ, അഡ്വ. ഷിജി ശിവജി, ഡയറക്ടര്‍ വി.യു. കുര്യാക്കോസ് തുടങ്ങിയവരും അദാല ത്തില്‍ പങ്കെടു ത്തു. അദാല ത്ത് ബുധനാഴ്ചയും തുടരും.

ബാലികക്ക് പീഡനം ,ഇമാമം ഷഫീഖ് അല്‍ ഖാസിമിക്കെതിരെ പോക്‌സോ

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ഇമാമിനെതിരെ പോക്‌സോ കേസ്. തൊളിക്കോട് ജമാഅത്ത് ഇമാമായിരുന്നു ഷഫീഖ് അല്‍ ഖാസിമിക്കെതിരെയാണ് പോക്‌സോ കേസെടുത്തിരിക്കുന്നത് . പള്ളി പ്രസിഡന്റ് ഇമാമിനെതിരെ നല്‍കിയ പരാതിയെത്തുടര്‍ന്ന് വിതുര പൊലീസാണ് കേസെടുത്തത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് സംഭവം നടന്നത്. പ്രദേശത്തെ സ്‌കൂളില്‍ നിന്നും മടങ്ങി വന്ന വിദ്യാര്‍ത്ഥിനിയെ ഷഫീഖ് അല്‍ ഖാസിമി പ്രലോഭിപ്പിച്ച്‌ സ്വന്തം ഇന്നോവ കാറില്‍ കയറ്റി വനമേഖലയിലേയ്ക്ക് കൊണ്ടുപോകുകയായിരുന്നു. ഇവിടെ സംശയാസ്പദമായ സാഹചര്യത്തില്‍ കാര്‍ കണ്ടതിനെ തുടര്‍ന്ന് തൊഴിലുറപ്പ് തൊഴിലാളികള്‍ വാഹനം തടഞ്ഞുവെച്ചെങ്കിലും മൗലവി വിദ്യാര്‍ത്ഥിയുമായി കടന്നുകളയുകയായിരുന്നു. സംഭവം വിവാദമായപ്പോൾ പോപ്പുലര്‍ ഫ്രണ്ട് സഹയാത്രികനും ഇമാംസ് കൗണ്‍സിലിന്റെ സംസ്ഥാന സമിതി അംഗവും, യുവാക്കൾക്ക് സന്മാർഗം ഉപദേശിക്കുന്ന മതപ്രഭാഷകനുമായ ഷഫീഖ് അല്‍ ഖാസിമിയെ സംഘടനയില്‍ നിന്നും പുറത്താക്കിയിരുന്നു .