Madhavam header
Above Pot

ക്ഷേത്രങ്ങൾ സർക്കാർ വിമുക്തമാക്കണം : കെ.പി.ശശികല

ഗുരുവായൂർ : ഹിന്ദു ക്ഷേത്രങ്ങൾ സർക്കാർ വിമുക്തവും, രാഷ്ട്രീയ വിമുക്തവുമാക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല .ഗുരുവായൂർ പാർത്ഥസാരഥി ക്ഷേത്രം മലബാർ ദേവസ്വം ബോർഡ് ഏറ്റെടുത്തതിന്റെ നാലാം വാർഷിക ദിനത്തിൽ ഗുരുവായൂർ മഞ്ജുളാൽ പരിസരത്ത് നടന്ന ഏകദിന നാമജപ സത്യഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ . മട്ടന്നൂർ മഹാദേവക്ഷേത്രവും,വളാഞ്ചേരി വൈക്കത്തുർ ക്ഷേത്രവും അടക്കം കേരളത്തിലെ മുഴുവൻ ഹിന്ദു ക്ഷേത്രങ്ങളും സർക്കാർ നിയന്ത്രണത്തിൽ നിന്നും വിമുക്തമാക്കുന്നതുവരെ ഈ സമരം തുടരുമെന്നും ശശി കല പറഞ്ഞു.

Astrologer

പാർത്ഥസാരഥി ഭരണ സംഘം പ്രസിഡന്റ് ജി.കെ.ഗോപാലകൃഷ്ണസ്വാമി അദ്ധ്യക്ഷത വഹിച്ചു.സ്വാമി വിശ്വാനന്ദസരസ്വതി അനുഗ്രഹ പ്രഭാഷണവും,ക്ഷേത്ര വിമോചന സമിതി ജോയിന്റ് ജനറൽ കൺവീനർ പി.സുധാകരൽ,ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി.വി.മുരളിധരൻ,പി വത്സലൻ,പി.ആർ.ഉണ്ണി,ഹരി നാരായണൻ,പുഷ്പ പ്രസാദ്,വി.മുരളിധരൻ, എന്നിവർ പ്രസംഗിച്ചു.പ്രസാദ് കാക്കശ്ശേരി, സോമൻ തിരുനെല്ലർ, ശശി ആനക്കോട്ടിൽ, അനിൽ തളിക്കുളം,ഷീജ പ്രദീപ്,ജീജ,ശിവരാജൻ,സുബ്രൻ,ഷാജി എന്നിവർ സത്യഗ്രഹത്തിന് നേത്രത്വം നൽകി.

Vadasheri Footer