Header 1 = sarovaram
Above Pot

ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ശനിയാഴ്ച ചാവക്കാടെത്തുന്നു

ചാവക്കാട് : ഭാരതീയ മത്സ്യ പ്രവർത്തക സംഘം 17മത് സംസ്ഥാന സമ്മേളനം ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേബ് ഉൽഘാടനം ചെയ്യുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . 16 ,17 തിയ്യതികളിൽ നടത്തുന്ന സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി 16 ന് ചാവക്കാട് ബസ് സ്റ്റാന്റ് പരിസരത്ത് നടത്തുന്ന പൊതു സമ്മേളനമാണ് ത്രിപുര മുഖ്യ മന്ത്രി ഉൽഘാടനം ചെയ്യുക . 17 ന് തിരുവത്ര ശ്രീനാരായണ വിദ്യാനികേതൻ സ്കൂൾ ഹാളിൽ നടക്കുന്ന പ്രതിനിധി സമ്മേളനം മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും.
16 ന് വൈകീട്ട് ചാവക്കാട് നാഗയക്ഷി ക്ഷേത്ര ഗ്രൗണ്ടിൽ നിന്നാരംഭിക്കുന്ന പ്രകടനം മുൻസിപ്പൽ ബസ് സ്റ്റാൻഡ് ഗ്രൗണ്ടിൽ സമാപിക്കും. തുടർന്ന് നടക്കുന്ന സമ്മേളനത്തിൽ സീമാ ജാഗരൺ മഞ്ച് അഖില ഭാരത് സംയോജകൻ എ ഗോപാല കൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തും. അഡ്വ കെ എസ് പവിത്രൻ അധ്യക്ഷത വഹിക്കും.

പ്രതിനിധി സമ്മേളനത്തിൽ രാഷ്ട്രീയ സ്വയം സേവകസംഘം പ്രാന്ത സഹകാര്യ വാഹക് എം രാധാകൃഷ്ണൻ, മത്സ്യ പ്രവർത്തക സംഘം സംസ്ഥാന നേതാക്കളായ കെ രജനീഷ് ബാബു. പി പി ഉദയഘോഷ്‌, ഒ എൻ ഉണ്ണികൃഷ്ണൻ, കെ ജി രാധാകൃഷ്ണൻ, കെ പുരുഷോത്തമൻ, ടി കെ കുട്ടൻ എന്നിവർ സംസാരിക്കും. മൽസ്യ സമ്പത്തിന്റെ നാശത്തിന് കാരണമാകുന്ന തരത്തിൽ വാൻ കിടക്കാർ നടത്തുന്ന അശാസ്ത്രീയ മൽസ്യ ബന്ധനം തീര സുരക്ഷയെ ബാധിക്കുന്ന മനുഷ്യ കടത്ത് , പൊള്ളയായ ബജറ്റ് പ്രഖ്യാപനങ്ങൾ ഭവന നിർമാണ കാര്യത്തിലെ അനിശ്ചിതാവസ്ഥ , കടലാക്രമണത്തിൽ വഴിയാധാരമായവരുടെ പുനരധിവാസം തുടങ്ങിയ തീരാ ദേശ മേഖലയിലെ വിവിധ പ്രശ്നങ്ങൾ സമ്മേളനം ചർച്ച ചെയ്യും

Astrologer

വാർത്താ സമ്മേളനത്തിൽ സ്വാഗത സംഘം ചെയര്മാന് അഡ്വ കെ എസ് പവിത്രൻ, മൽസ്യ പ്രവർത്തക സംഘം സംസ്ഥാന പ്രസിഡന്റ് കെ രജനീഷ് ബാബു,സംസ്ഥാന വൈസ് പ്രസിഡന്റ് എൻ പി രാധാകൃഷ്ണൻ, സ്വാഗത സംഘം ജനറൽ കൺവീനർ കെ ജി രാധാകൃഷ്ണൻ,ജില്ലാ പ്രസിഡന്റ് ഇന്ദിര മുരളി,സംസ്ഥാന സെക്രട്ടറി നവീന പല്ലവ്,അൻമോൽ മോത്തി എന്നിവർ പങ്കെടുത്തു.

Vadasheri Footer