ഗുരുവായൂർ ഫ്രീ സത്രം കിണറ്റിലെ അജ്ഞാത മൃതദേഹം , ഇരുട്ടിൽ തപ്പി പോലീസ്
ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം ഫ്രീസത്രം കോംപൗണ്ടിലെ ഉപയോഗശൂന്യമായ കിണറ്റില്‍ അജ്ഞാതനായ പുരുഷന്റെ മൃതദേഹം കണ്ടെത്തിയതിലെ ദുരൂഹതകള്‍ മാറുന്നില്ല .കയ്യിൽ പച്ച കുത്തിയത് വായിക്കാനും പറ്റാത്ത രീതിലായിലാണ് . ധരിച്ചിരുന്നത് റെഡി മെയ്ഡ് ഷർട്ട് ആയിരുന്നതിനാൽ ടൈലർ മാർക്ക് വച്ച് കണ്ടെത്താനും കഴിഞ്ഞില്ല .ഷർട്ടിന്റെ പോക്കറ്റിൽ ഒന്നും ഉണ്ടയിരുന്നില്ല . അത് വെള്ളത്തിൽ വീണു പോയതാണോ എന്നുള്ള പരിശോധന നടത്തണമെങ്കിൽ കിണർ വറ്റിക്കണം അതൊക്കെ ശ്രമകരമായ ജോലി ആയതിനാൽ ആ വഴിക്കുള്ള നീക്കമൊന്നും പോലീസിന്റെ ഭാഗത്ത് നിന്നും കാണാനില്ല .
പോസ്റ്റ് മാർട്ടം കഴിഞ്ഞ മൃത ദേഹം കുറച്ചു ദിവസം കൂടി മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ച ശേഷം മറവ് ചെയ്യും .അതോടെ ഈ കേസിന് പരി സമാപ്തിയാകും . അപ്പോഴും ഉത്തരം കിട്ടാത്ത ഒരു പാട് ചോദ്യം അവശേഷിക്കുകയാണ് . ക്ഷേത്ര സുരക്ഷക്ക് വേണ്ടി വരുന്ന നൂറോളം പേരടങ്ങുന്ന പോലീസ് സംഘം താമസിക്കുന്ന സ്ഥലത്ത് ഉള്ള കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത് പുറത്ത് നിന്നുള്ള ആർക്കും ഇവിടെ പ്രവേശനമില്ല .തീരെ ആഴം കുറഞ്ഞ കിണറ്റിൽ ഇയാള്‍ എങ്ങിനെ മുങ്ങി മരിച്ചു വെന്നും ദുരൂഹതയായി തുടരുന്നു . വേനൽ കടുത്തതോടെ കിണറ്റിലെ വെള്ളം ഏറെ താഴോട്ട് പോയ നിലയിൽ ആണ് . മഴക്കാലത്താണെങ്കിൽ ഒരാൾക്ക് മുങ്ങി മരിക്കാനുള്ള വെള്ളം കിണറ്റിൽ ഉണ്ടാകും എന്നാൽ ഇപ്പോൾ അങ്ങിനെയല്ല എന്നതാണ് പോലീസിനെയും കുഴക്കുന്നത് .മരിച്ച ആൾ ഏത് നാട്ടുകാരൻ ആണെന്ന് പോലും പൊലീസിന് തിരിച്ചറിയാൻ സാധിച്ചിട്ടില്ല .
.
വര്‍ഷങ്ങള്‍ക്ക്മുമ്പ് സൗജന്യമായി ചെറിയ നിരക്കില്‍ ക്ഷേത്രദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്കായി തുറന്നുകൊടുത്തതാണ് ഗുരുവായൂര്‍ ദേവസ്വം ഫ്രീസത്രം. എന്നാല്‍ ഇന്നത് പോലീസുകാരുടെ മാത്രം ഇടതാവളമായിരിയ്ക്കയാണ്. പുറമേനിന്നും ആര്‍ക്കും അവിടെ താമസസൗകര്യത്തിന് അനുമതിയുമില്ല, പ്രവേശനവുമില്ല. ഇതിനിടയിലാണ് നാലുദിവസമെങ്കിലും പഴക്കംചെന്ന പുരുഷന്റെ ജഡം കിണറ്റില്‍ കണ്ടെത്തിയത്. ശരീരത്തില്‍ ബാഹ്യമായ പരുക്കുകളൊന്നുമില്ലെങ്കിലും, മരണകാരണം ഇപ്പോഴും പോലീസ് വ്യക്തമാക്കിയിട്ടില്ല. ഗുരുവായൂരിലും, പരിസരങ്ങളിലും മാത്രം അന്വേഷണം നടത്തി വിഷയം അവസാനിച്ച മട്ടിലാണ് ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ്. കെ.എ.പി ബെറ്റാലിയനിലെ നൂറോളം പോലീസുകാര്‍ മാത്രം താമസിയ്ക്കുന്ന ഈ സ്ഥലത്ത്, അന്യ സംസ്ഥാനക്കാരനെന്ന് പോലീസ് വിധിയെഴുതിയ ഒരപരിചിതന്‍ കിണറ്റില്‍ വീഴാനുണ്ടായ കാരണത്തിന് താമസക്കാരായ പോലീസുകാരും കൈമലര്‍ത്തി.
ഇത്രയും പോലീസുകാര്‍താമസിയ്ക്കുന്ന സ്ഥലത്ത് കണ്ടെത്തിയ മൃതദേഹത്തെകുറിച്ച് അവിടെ താമസിയ്ക്കുന്ന പോലീസുകാര്‍ക്കും ഒന്നുമറിയില്ലെന്നതാണ് ഈ മരണത്തില്‍ ദുരൂഹത വര്‍ദ്ധിയ്ക്കുന്നത്. മദ്യകുപ്പികളും, ചപ്പുചവറുകള്‍ക്കിടയില്‍ ഉപയോഗശൂന്യമായ വസ്ത്രങ്ങളും കുമിഞ്ഞുകൂടിയ ഫ്രീസത്രം കോംപൗണ്ടിലെ കിണറും, പരിസരവും തികച്ചും വൃത്തിഹീനമായ നിലയിലാണ് ഇപ്പോഴും. ഇക്കഴിഞ്ഞ 8-നാണ് ഫ്രീസത്രം കോംപൗണ്ടിലെ ഉപയോഗശൂന്യമായ കിണറ്റില്‍ ദിവസങ്ങള്‍ പഴക്കംചെന്ന 50-വയസ്സോളം പ്രായംതോന്നിയ്ക്കുന്ന പുരുഷന്റെ ജഡം കണ്ടെത്തിയത്. പോലീസുകാര്‍ മാത്രം താമസിയ്ക്കുന്ന സ്ഥലത്തെ കിണറ്റില്‍ കണ്ടെത്തിയ മൃതദേഹത്തെകുറിച്ച് പരാതിപ്പെടാനോ, അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടാനോ ആരും മെനക്കെടുന്നുമില്ല. മരണത്തെകുറിച്ച് പോലീസ് അന്വേഷണം അവസാനിപ്പിച്ച മട്ടിലാണിപ്പോള്‍.