Header 1 vadesheri (working)

കാഞ്ഞങ്ങാട് വിദ്വേഷ മുദ്രാവാക്യം വിളി, കേസിൽ മൊത്തം 8 പേ‍ർ അറസ്റ്റിൽ

കാഞ്ഞങ്ങാട്: മണിപ്പൂർ കലാപത്തിൽ നടപടിയാവശ്യപ്പെട്ട് കാഞ്ഞങ്ങാട് മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച റാലിക്കിടയിലെ വിദ്വേഷ മുദ്രാവാക്യം വിളിയിൽ അറസ്റ്റ് നടപടികൾ ശക്തമാക്കി പൊലീസ്. കേസുമായി ബന്ധപ്പെട്ട് ഇന്ന് 3 പേരെകൂടി പൊലീസ് അറസ്റ്റ് ചെയ്തു.

നൈൽ ആശുപത്രി ഉടമ മർദ്ദിച്ചുവെന്ന് നഴ്സുമാർ

തൃശൂർ: ആശുപത്രി ഉടമ മർദ്ദിച്ചുവെന്ന് നഴ്സുമാർ.. ശമ്പള വർദ്ധനവുമായി ബന്ധപ്പെട്ട് ലേബർ ഓഫീസിൽ നടന്ന ചർച്ചക്കിടെയാണ് നഴ്സുമാർക്ക് നേരെ അതിക്രമമുണ്ടായത്. തൃശൂർ കൈപ്പറമ്പിലെ നൈൽ ഹോസ്പിറ്റൽ എംഡി ഡോ. അലോകാണ് നഴ്സുമാരെ മർദ്ദിച്ചത്. മർദ്ദനത്തിൽ

വയോധികരെയും മക്കളെയും കൊലപ്പെടുത്താൻ ശ്രമം, യുവാവിന് പതിനാലര വർഷം തടവ്

ചാവക്കാട് : വീട്ടിൽ അതിക്രമിച്ച് കയറി വയോധികരെയും മക്കളെയും കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിന് പതിനാലര വർഷം തടവും 55,000 രൂപ പിഴയും. വെള്ളറ വീട്ടിൽ സനുവിനെ (31) ആണ് ചാവക്കാട് അസിസ്റ്റൻറ് സെഷൻസ് കോടതി വിവിധ വകുപ്പുകളിലായി

നഗരസഭയുടെ അഗതിമന്ദിരത്തിലേക്ക് പാത്രങ്ങൾ നൽകി

ഗുരുവായൂർ : നഗരസഭയുടെ അഗതിമന്ദിരത്തിലേക്ക് പാത്രങ്ങൾ നൽകി. ഗുരുവായൂർ നഗരസയുടെ കീഴിലുള്ള അഗതിമന്ദിരത്തിലേക്ക് ദിവസേന ക്ഷേത്രത്തിൽ നിന്നും ചോറും കറിയും കൊണ്ടുവരുന്നതിനായി വലിയ സ്റ്റീൽ പാത്രങ്ങൾ 4 എണ്ണമാണ് വാർഡ് കൗൺസിലറും നഗരസഭ പ്രതിപക്ഷ

പണം വാങ്ങി പോക്സോ കേസ് ഒത്തുതീർപ്പാക്കി, മുൻ എംഎൽഎ ജോർജ്ജ് എം തോമസിനെതിരെ പൊലീസ് അന്വേഷണം.

കോഴിക്കോട്: തിരുവമ്പാടി മുൻ എംഎൽഎ ജോർജ്ജ് എം തോമസിനെതിരെ പൊലീസ് അന്വേഷണം. കോഴിക്കോട് തോട്ടുമുക്കം സ്വദേശി ബാലകൃഷ്ണന്‍റെ പരാതിയിലാണ് പൊലീസ് പ്രാഥമിക അന്വേഷണം നടത്തുന്നത്. പണം വാങ്ങി പോക്സോ കേസ് ഒത്തുതീർപ്പാക്കി, സാമ്പത്തിക ക്രമക്കേടുകൾ

മികച്ച ആയുർവ്വേദ സംരഭകനുള്ള ഗുരുസ്മൃതി പുരസ്കാരം, അപേക്ഷ ക്ഷണിച്ചു.

ഗുരുവായൂർ : അവിനാശലിംഗം യൂണിവേഴ്സിറ്റി വൈസ് ചാൻസലറും, കൊയമ്പത്തൂർ ആര്യ വൈദ്യ ഫാർമസി മാനേജിംഗ് ഡയറക്ടറുമായിരുന്ന , സാമൂഹ്യ പരിഷ്കർത്താവ് കൃഷ്ണകുമാറിന്റെ നാമധേയത്തിലുള്ള രണ്ടാമത് ഗുരുസ്മൃതി പുരസ്കാരം അപേക്ഷ ക്ഷണിച്ചു. മികച്ച ആയുർവ്വേദ

വിവാദ മൈക്ക് കേസിൽ പൊലീസ് അന്വേഷണം അവസാനിപ്പിച്ചു.

തിരുവനന്തപുരം: ഉമ്മൻചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്ക് തകരാറായ സംഭവത്തിൽ അന്വേഷണം അവസാനിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട റിപ്പോർട്ട് നാളെ കോടതിയിൽ സമർപ്പിക്കുമെന്നാണ് വിവരം. കേസെടുത്തത് വൻ വിവാദമാവുകയും

ഗുരുവായൂരിൽ കാർഗിൽ ദിനാചരണം

ഗുരുവായൂർ: പൈതൃകം ഗുരുവായൂർ സൈനിക സേവ സമിതിയുടെ ആഭിമുഖ്യത്തിൽ ഗുരുവായൂർ നഗരസഭാ ഹാളിൽ കാർഗിൽ ദിനാചരണം നടന്നു. ലൈബ്രറി അംഗണത്തിൽ ഗാന്ധി പ്രതിമക്ക് സമീപം പ്രത്യേകം തയ്യാറാക്കിയ അമർ ജവാൻ സ്ഥൂപത്തിനു മുന്നിൽ നിലവിളക്കു കൊളുത്തി പുഷ്പാർച്ചന

ദേവസ്വം റിക്രൂട്ട് മെന്റ് ബോർഡിനെ ഇരുട്ടിൽ നിറുത്തി ഗുരുവായൂരിൽ താത്കാലിക നിയമനം തകൃതി

ഗുരുവായൂർ : ദേവസ്വം റിക്രൂട്ട് മെന്റ് ബോർഡിനെ ഇരുട്ടിൽ നിറുത്തി ഗുരുവായൂർ ദേവസ്വത്തിൽ താത്കാലിക നിയമനം തകൃതി . നിയമനത്തിന് ദേവസ്വം റിക്രൂട്ട് മെന്റ് ബോർഡ് തയ്യാറാക്കിയ റാങ്ക് ലിസ്റ്റിനെ നോക്ക് കുത്തിയാക്കിയായി അടുത്തിടെ ഡ്രൈവർ തസ്തികയിൽ

വടക്കേക്കാട് പഞ്ചായത്ത് മുൻ പ്രസിഡണ്ട് എ പി കുഞ്ഞഹമ്മദ് ഹാജി നിര്യാതനായി

ഗുരുവായൂർ : വടക്കേക്കാട് പഞ്ചായത്ത് മുൻ പ്രസിഡണ്ട് പൊന്നമ്പത്തയിൽ എ പി കുഞ്ഞഹമ്മദ് ഹാജി 79 നിര്യാതനായി .തൃശൂർ ജില്ലാ പഞ്ചായത്ത് അംഗം , റാസ്സൽ ഖൈമയിലെ പ്രിയദർശിനിയുടെ പ്രസിഡന്റ്‌, എ സി കുഞ്ഞിമോൻ ഹാജി കൾച്ചറൽ സെന്റർ പ്രസിഡന്റ്‌, അഭയം പെയിൻ