ഗുരുവായൂർ ഏകാദശി, പോലീസിന്റെ വിളക്കാഘോഷം

Above article- 1

ഗുരുവായൂർ : ഗുരുവായൂർ ഏകാദശി യോടനുബന്ധിച്ച് ക്ഷേത്രത്തിൽ പോലീസിന്റെ വിളക്കാഘോഷം നടന്നു . കിഴക്കേ നടപന്തലിൽ രാവിലെ കക്കാട് രാജപ്പനും സംഘവും നയിച്ച മേളം അരങ്ങേറി .. വൈകീട്ട് മേൽപത്തൂർ ആഡിറ്റോറിയത്തിൽ നടന്ന സാംസ്‌കാരിക സായാഹ്നം ഡി ഐ ജി അജിത ബീഗം ഉത്ഘാടനം ചയ്തു

Astrologer

ജില്ലാ പോലീസ് മേധാവി ( തൃശൂർ സിറ്റി ) അങ്കിത് അശോകൻ അധ്യക്ഷത വഹിച്ചു , ഐശ്വര്യ ഡോങ്‌റെ, ഐ പി എസ് , ദേവസ്വം ചെയർ മാൻ വി കെ വിജയൻ ,ഗുരുവായൂർ എ സി പി കെ ജി സുരേഷ് , ടെംപിൾ സി ഐ പ്രേമാനന്ദ കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് പോലീസ് കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. സാമ്പത്തിക പരാധീനത കാരണം നിശ്ചയിച്ച ഗാന മേള ഉപേക്ഷിച്ചു

Vadasheri Footer