Header 1 = sarovaram
Above Pot

ഗുരുവായൂർ ഏകാദശി, കോടതി വിളക്കാഘോഷം

ഗുരുവായൂർ : ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചു ക്ഷേത്രത്തിൽ കോടതി വിളക്കാഘോഷിച്ചു , രാവിലെ യും ഉച്ചക്കുമുള്ള കാഴ്ച ശീവേലിക്കും രാത്രി വിളക്ക് എഴുന്നള്ളിപ്പിനും കൊമ്പൻ ഇന്ദ്രസൻ കോലമേറ്റി ,ചെന്താമരാക്ഷനും ,ഗോപി കണ്ണനും പറ്റാനകളായി . കക്കാട് രാജപ്പൻ മാരാരുടെ പ്രമാണത്തിൽ മേളം അകമ്പടിയായി . ക്ഷേത്രത്തിനു പുറത്ത് തെക്കേ മുറ്റത്ത് രാവിലെ പാണ്ടി മേളം അരങ്ങേറി , തൃശൂർ പൂരത്തിന്റെ മേളം ആസ്വദിക്കാൻ സ്ഥിരമായി പങ്കെടുക്കുന്ന ക്‌ളീറ്റസ് പാണ്ടി മേളം ആസ്വദിക്കാൻ ഗുരുവായൂരിൽ എത്തിയത് കൗതുകകരമായി

മേല്പുത്തൂർ ആഡിറ്റോറിയത്തിൽ നടന്ന കലാപരിപാടികൾ .ഹൈക്കോടതി ജസ്റ്റിസ് പി സോമരാജൻ ഉൽഘടനം ചെയ്തു ജസ്റ്റിസുമാരായ പത്മനാഭൻ നായർ , പി ജി അജിത് , പ്രദീപ് കുമാർ, തൃശൂർ ജില്ലാ ജഡ്ജി എൻ ശേഷാദ്രിനാഥൻ ,ചാവക്കാട് അസിസ്റ്റന്റ് ജഡ്ജി പി വിനോദ് മജിസ്‌ട്രേറ്റ് രോഹിത് നന്ദകുമാർ , മുൻസിഫ് അശ്വതി അശോക് തുടങ്ങിയവർ സംബന്ധിച്ചു .

Astrologer

വൈകീട്ട് 6 ന് ഡോ ശ്രീ രഞ്ജിനി കോടമ്പള്ളി ,ഗായത്രി അശോകൻ എന്നിവർ ചേർന്ന് കർണാടിക് -ഹിന്ദുസ്ഥാനി ജുഗൽബന്ധി അവതരിപ്പിച്ചു രാത്രി ഒൻപതിന് ഗുരു ചേമഞ്ചേരിയുടെ ശിഷ്യർ അവതരിപ്പിച്ച വിവിധ നൃത്ത നൃത്യങ്ങൾ അരങ്ങേറി രാവിലെ മുതൽ കോടതി ജീവനക്കാർ അഭിഭാഷകർ ,കുടുംബാംഗങ്ങൾ എന്നിവർ അവതരിപ്പിച്ച ,ഗാനമേള , തിരുവാതിര കാളി വിവിധ നൃത്ത നൃത്യങ്ങളും ഉണ്ടായിരുന്നു

Vadasheri Footer