Header 1

ഉപജില്ലാ സ്കൂൾ കലോത്സവം, ലോഗോ പ്രകാശനം ചെയ്തു

ഗുരുവായൂർ : വടക്കേക്കാട് ഐ സി എ സ്കൂളിൽ നവംബർ 15 മുതൽ 18 വരെ നടക്കുന്ന ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവം ലോഗോ പ്രകാശനം ചെയ്തു. വടക്കേക്കാട് ഐ.സി.എ സ്കൂളിൽ നടന്ന ചടങ്ങിൽ എൻ.കെ അക്ബർ എം.എൽ.എ ലോഗോ പ്രകാശനം നിർവ്വഹിച്ചു.

Above Pot

പഞ്ചായത്ത് പ്രസിഡൻ്റ് നബീൽ എൻ എം കെ അദ്ധ്യക്ഷത വഹിച്ചു. ലോഗോ തയ്യാറാക്കൽ മത്സരത്തിൽ ഇരുപത് വദ്യാർത്ഥികൾ പങ്കെടുത്തു.ഐ സി എ പ്ലസ് ടു വിദ്യാർത്ഥി പി.എസ് ആയിഷ ഹംദ വരച്ച ലോഗോയാണ് ഇത്തവണത്തെ ഉപജില്ല സ്കൂൾ കലോത്സവത്തിനു തിരഞ്ഞെടുത്തത്.

ചാവക്കാട് ഡി ഇ ഒ സോണി എബ്രഹാം,എ ഇ ഒ,കെ.ആർ. രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആഷിദ,വൈസ് പ്രസിഡൻ്റ് തെക്കുമുറി കുഞ്ഞുമുഹമ്മദ്,ഐ.ബി.അബ്ദു റഹ്മാൻ,ഒ എം മുഹമ്മദാലി, ബിജു പള്ളിക്കര, ജിൻസി ബാബു, വി.കെ ഫസലുൽ അലി,രുഗ്മ്യ സുധീർ തുടങ്ങിയവർ പങ്കെടുത്തു.
ജനറൽ കൺവീനറും ഐ സി എ സ്കൂൾ പ്രിൻസിപ്പലുമായ ശരീഫ് പൊവ്വൽ സ്വാഗതവും പബ്ലിസിറ്റി കൺവീനർ ഹസീന എസ് കാനം നന്ദിയും പറഞ്ഞു