Post Header (woking) vadesheri

പ്രഭാസ് നായകനാകുന്ന സാഹോയുടെ ആദ്യ മേക്കിങ് വീഡിയോ ചൊവ്വാഴ്ച പുറത്തിറക്കും

Above Post Pazhidam (working)

കൊച്ചി : പ്രഭാസ് നായകനാകുന്ന സാഹോയുടെ ചിത്രീകരണ രംഗങ്ങള്‍ അടങ്ങിയ ആദ്യ വീഡിയോ താരത്തിന്റെ ജന്മദിനമായ ചൊവ്വാഴ്ച (ഒക്ടോ. 23) പുറത്തിറക്കും. ‘ഷേഡ്‌സ് ഓഫ് സാഹോ’ എന്ന പേരില്‍ പുറത്തിറക്കുന്ന ദൃശ്യങ്ങളുടെ പരമ്പരയിലെ ആദ്യ വീഡിയോയാണ് ചൊവ്വാഴ്ച രാവിലെ 11-ന് ചിത്രത്തിന്റെ നിര്‍മാതാക്കളായ യുവി ക്രിയേഷന്‍സിന്റെ ഫേസ്ബുക് പേജിലൂടെ പുറത്തിറക്കുക. സാഹോയിലെ പ്രഭാസിന്റെ സ്റ്റില്‍ അടങ്ങിയ ഇതിന്റെ ടീസര്‍ എഫ്ബി പേജില്‍ പുറത്തിറക്കി. ബാഹുബലി: ദി കണ്‍ക്ലൂഷന്‍ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം ഒരു വര്‍ഷം കഴിഞ്ഞാണ് പ്രഭാസ് അഭിനയിക്കുന്ന ചിത്രത്തിന്റെ ദൃശ്യങ്ങള്‍ സിനിമാപ്രേമികള്‍ക്ക് മുന്നിലെത്തുന്നത്.

Arya bhavan inner

ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ഇറങ്ങുന്ന ബിഗ് ബജറ്റ് ചിത്രമായ സാഹോയില്‍ ശ്രദ്ധ കപ്പൂറാണ് പ്രഭാസിന്റെ നായിക. ജാക്കി ഷ്രോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജരേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. റണ്‍ രാജാ റണ്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത് ആണ് സാഹോ സംവിധാനം ചെയ്യുന്നത്.

Second Paragraph  Sarovaram(working)