Post Header (woking) vadesheri

എൽ എഫ് കോളേജിൽ ” 4 ഗോൾ കാമ്പയിൻ” സംഘടിപ്പിച്ചു

Above Post Pazhidam (working)

ഗുരുവായൂർ:: ലിറ്റിൽ ഫ്ലവർ കോളേജ് (ഓട്ടോണമസ്) എൻ.എസ്.എസ് യൂണിറ്റി ന്റെ നേതൃത്വത്തിൽ സോളിഡ് വേസ്റ്റ് മാനേജ്മെന്റ് അവബോധത്തിന്റെ ഭാഗമായി “4 ഗോൾ കാമ്പയിൻ n” സംഘടിപ്പിച്ചു. വിദ്യാർത്ഥിനികളിലും അധ്യാപകരിലും മാലിന്യ സംസ്കരണത്തെക്കുറിച്ചുള്ള ബോധവൽക്കരണം ലക്ഷ്യമിട്ടായിരുന്നു പരിപാടി.

Poonthanam
Rugmani 700-200

ഇതിനോടനുബന്ധിച്ച് അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി “ഷൂട്ട് ഔട്ട് മത്സരം ” സംഘടിപ്പിച്ചു. മത്സരത്തിൽ വിജയികളായവർക്ക് കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ജെ. ബിൻസി സമ്മാനങ്ങൾ വിതരണം ചെയ്തു.

Vasudev Inn

തുടർന്ന് സ്വച്ഛത മിഷൻ പ്രോഗ്രാം ഓഫീസർ രജനീഷ് സോളിഡ് വേസ്റ്റ് മാനേജ്മെന്റിന്റെ പ്രാധാന്യം, മാലിന്യ സംസ്കരണത്തിലെ ഉത്തരവാദിത്തം, ശുചിത്വ ശീലങ്ങളുടെ ആവശ്യകത എന്നിവയെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നയിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ നിധീഷ വി.ജെ. നേതൃത്വം നൽകി