Post Header (woking) vadesheri

മേൽപുത്തൂർ സ്മാരക പ്രതിമാ സ്ഥാപന ദിനം ആചരിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ മേൽപുത്തുർ സ്മാരക പ്രതിമ സ്ഥാപന ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. മലപ്പുറം കുറുമ്പത്തൂർ ദേശം ചന്ദനക്കാവിൽ ദേവസ്വം വക മേൽപുത്തൂർ സ്മാരക മന്ദിരത്തിൽ രാവിലെ 6 മണിക്ക് ഗണപതി ഹോമം നടത്തി.തുടർന്ന് 7 മണിക്ക് ദേവസ്വം ഭരണസമിതി അംഗം . പി. എ അഭിലാഷ് ഭദ്രദീപം തെളിയിച്ചു .

Srepathi


നാരായണീയം സമ്പൂർണപാരായണത്തോടെയാണ് പ്രതിമാ സ്ഥാപന ദിനം ആചരിച്ചത്. ഡോ . വി. അച്യുതൻ കുട്ടി നാരായണീയ പാരായണത്തിന് നേതൃത്വം നൽകി.മാനേജർ പബ്ലിക്കേഷൻ കെ.ജി.സുരേഷ് കുമാർ, ക്ലാർക്ക് വിഷ്ണു കെ നായർ, നാരായണീയപാരായണ സമിതി അംഗങ്ങൾ, മേൽപുത്തൂർ സ്മാരക സർക്കാർ ആയുർവേദ ഡിസ്പെൻസറി ജീവനക്കാർ,ഭക്തജനങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
.

Second Paragraph  Bridalls (working)