Post Header (woking) vadesheri

കാൻസർ നിർണ്ണയ പരിശോധന ക്യാമ്പ്

Above Post Pazhidam (working)

ഗുരുവായൂർ  : വ്യാപാരി വ്യവസായി സഹകരണ സംഘത്തിന്റെയും ഗുരുവായൂർ മർച്ചന്റ്സ് വനിതാ വിങ്ങിന്റെയും സംയുക്താഭിമുഖ്യത്തിൽ കോഴിക്കോട് എം.വി.ആർ. കാൻസർ സെന്റർ & റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് സൗജന്യ കാൻസർ നിർണ്ണയ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

കോട്ടപ്പടി ആർ.സി.യു.പി. സ്കൂൾ അങ്കണത്തിൽ നടന്ന ക്യാമ്പ് ഗുരുവായൂർ നഗരസഭ വൈസ് ചെയർമാൻ കെ.കെ. ജ്യോതിരാജ് ഉദ്ഘാടനം ചെയ്തു. വനിതാ വിങ്ങ് പ്രസിഡന്റ് ടെസ്സി ഷൈജോ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.കോട്ടപ്പടി സെന്റ് ലാസേഴ്‌സ് ചർച്ച് അസി. വികാരി ഫാദർ വിബി പൊറത്തുക്കാരൻ മുഖ്യപ്രഭാഷണം നടത്തി.

ക്യാമ്പിൽ എം.വി.ആർ. കാൻസർ സെന്റർ ഓങ്കോളജി വിഭാഗത്തിലെ ഡോ. നിർമ്മൽ സി.യുടെ നേതൃത്വത്തിൽ വിദഗ്ദ്ധ ഡോക്ടർമാർ പങ്കെടുത്തു. സ്തനാർബുദം, ഗർഭാശയഗള കാൻസർ, വായ്ക്കുള്ളിലെ കാൻസർ എന്നിവയ്ക്കുള്ള പ്രത്യേക പരിശോധനകളാണ് ക്യാമ്പിൽ സൗജന്യമായി നൽകിയത്.

നിരവധി പ്രദേശവാസികൾ ക്യാമ്പിൽ പങ്കെടുത്തു. മർച്ചന്റ് വനിതാ വിംഗ് ജനറൽ സെക്രട്ടറി രാഖി സുനിൽകുമാർ, ഗുരുവായൂർ വ്യാപാരി വ്യവസായി ജനറൽ സെക്രട്ടറി സോണി സതീഷ്,സെന്റ് ലാസേഴ്‌സ് ചർച്ച് ട്രസ്റ്റി ജോസി ചുങ്കത്ത് എന്നിവർ നേതൃത്വം നൽകി.

First Paragraph Jitesh panikar (working)