Post Header (woking) vadesheri

ചിങ്ങ മഹോത്സവം, സ്വാഗത സംഘം രൂപീകരിച്ചു.

Above Post Pazhidam (working)

ഗുരുവായൂർ :മലയാള മാസം ഒന്നാം തിയ്യതി ആഗസ്റ്റ് 17 ന്ഗുരുപവനപുരിയിൽ  നടത്തപ്പെടുന്ന” ചിങ്ങ മഹോത്സവ”ത്തിന് സ്വാഗത സംഘം രൂപീകരിച്ചു.രുഗ്മിണി റീജൻസിയിൽ ചേർന്ന രൂപീകരണ യോഗം ..മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ.പ്രകാശൻ ഉൽഘാടനം ചെയ്തു

Poonthanam

ഗുരുവായൂർ ക്ഷേത്ര പാരമ്പര്യ നായർ തറവാട്ട് കൂട്ടായ്മ പ്രസിഡണ്ട് . കെ.ടി ശിവരാമൻ നായരുടെ അധ്യക്ഷത വഹിച്ചു കോ ഓഡിനേറ്റർ അഡ്വ.രവിചങ്കത്ത്മഹോത്സവ പരിപാടികൾ വിശദീകരിച്ചു 201 മേള കലാകാരന്മാരുടെ നിറവോടെ” മജ്ഞുളാൽത്തറ മേളം, 10,001 കയും പ്രശസ്തിപത്രവും , ഫലകവും അടക്കുന്നശ്രീ ഗുരുവായൂരപ്പൻ മേള പുരസ്ക്കാര വിതരണം, മജ്ജു ളാൽ പരിസരത്ത് നിന്ന് അമ്പതോളം വാദ്യകലാകാരമാരുടെ മികവോടെ പഞ്ചവാദ്യത്തിന്റെയും , ദേവരൂപങ്ങളുടെയും , താലപ്പൊലിയോടെയും ,ഭജനനാദസുധയോടെയുംഅകമ്പടിയോടെ ഭക്തജന ഘോഷയാത്ര, തുടർന്ന് ഗുരുവായൂരപ്പ തിരുമുമ്പിൽ 501 ഐശ്വര്യ വിളക്ക് സമർപ്പണം, എന്നിവയോടെയും , നേരത്തെ സമുദായ സമ്വനയജോതി തെളിയിയ്ക്കൽ, മഹോത്സവ വിളംമ്പര കൊടിയേററം, വിളക്കൊരുക്കൽ എന്നിവയും നടക്കും .

Vasudev Inn
Rugmani 700-200

കൂട്ടായ്മ സെക്രട്ടറി അനിൽ കല്ലാറ്റ്, വിവിധ സംഘടനാ സാരഥികളായ ബാലൻ വാറണാട്ട്, ഗുരുവായൂർ ജയപ്രകാശ്, പ്രമോദ് കൃഷ്ണ, കെ.കെ.വേലായുധൻ, കെ അരവിന്ദാഷ മേനോൻ ,ഡോ. സോമസുന്ദരൻ. ശ്രീകുമാർ പി നായർ , ചന്ദ്രൻ ഇരിങ്ങപ്പുറം, ജയറാം ആലക്കൽ വി.ബാലകൃഷ്ണൻനായർ , നിർമ്മല നായകത്ത് , ജയശ്രീ രവികുമാർ സരളമുള്ളത്ത്, ടി. ദാക്ഷായിണി. ഇന്ദിരാ സോമസുന്ദരൻ എന്നിവർ സംസാരിച്ചു

. 501 പേരുടെ ചിങ്ങമാഹാത്സവ സ്വാഗത സംഘം രൂപീകരിച്ചു. ജി.കെ.പ്രകാശൻ (ചെയർമാൻ), അഡ്വ.രവി ചങ്കത്ത് (ജനറൽ കൺവീനർ ), കെ.ടി. ശിവരാമൻനായർ(വർക്കിംഗ് ചെയ്യർമാൻ), അനിൽ കല്ലാറ്റ്(കൺവീനർ), ശശികുമാർ കൊടമന(ഖജാൻജി ) എന്നിവരെ തെരെഞ്ഞെടുക്കുകയും ചെയ്തു.

First Paragraph Jitesh panikar (working)