Post Header (woking) vadesheri

ശിവപത്മം പുരസ്‌ക്കാരം രമേശ്‌ കോരപ്പത്തിന് സമ്മാനിച്ചു.

Above Post Pazhidam (working)

ഗുരുവായൂർ : നായർ സമാജത്തിന്റെ ശിവപത്മം പുരസ്ക്കാരം പിതൃതർപ്പണ ആചാര്യൻ രമേശ്‌ കോരപ്പത്തിന് സമ്മാനിച്ചു . ഗുരുവായൂർ നായർ സമാജം ഹാളിൽ നടന്ന ചടങ്ങ് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ അഡ്വ. കെ.ബി മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ഫലകവും പ്രശസ്തിപത്രവും 10,001 രൂപയും മാതൃദക്ഷിണയും അടങ്ങിയതായിരുന്നു പുരസ്കാരം.

Poonthanam
Rugmani 700-200

മമ്മിയൂർ ദേവസ്വം ട്രസ്റ്റി ബോർഡ് ചെയർമാൻ ജി.കെ പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. ഗുരുവായൂർ ദേവസ്വം ചെയർമാൻ എ.വി ഗോപിനാഥ് പുരസ്‌ക്കാര ജേതാവിനെ പൊന്നാട അണിയിച്ച് മുഖ്യപ്രഭാഷണം നടത്തി. വൈദ്യശാസ്ത്ര ഗവേഷകൻ ഡോ. ഡി.എം വാസുദേവൻ വിദ്യാർത്ഥികൾക്കുള്ള എം. സി രാഘവൻ നായർ സ്മാരക വിദ്യാഭ്യാസ എൻഡോവ്മെന്റ് വിതരണം നിർവഹിച്ചു.

Vasudev Inn

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അഡ്വ. കെ.ബി മോഹൻദാസ് പുരസ്‌കാരം നൽകി അനുമോദിച്ചു. വി. അച്യുതകുറുപ്പ്, കെ. രവീന്ദ്രൻ നമ്പ്യാർ എന്നിവർ സംസാരിച്ചു. വി. ശ്രീകൃഷ്ണൻ, മിനി നായർ, ബാലകൃഷ്ണൻ നായർ അകമ്പടി, എ. വാസുദേവക്കുറുപ്പ്, ശ്രീദേവി കെ നായർ, രാധിക സുഭാഷ്, ഗോകുൽ കോങ്ങാശ്ശേരി എന്നിവർ നേതൃത്വം നൽകി.