Post Header (woking) vadesheri

ചാവക്കാട് എ ബി സി സെന്റർ ഒരുങ്ങുന്നു.

Above Post Pazhidam (working)

ചാവക്കാട് : നഗരസഭയിൽ ആരംഭിക്കുന്ന എ.ബി.സി സെന്ററിന്റെ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിൽ. പദ്ധതിക്കാവശ്യമായ ജീവനക്കാരെ കണ്ടെത്തുന്നതിനായുള്ള അഭിമുഖം നഗരസഭാ കാര്യാലയത്തിൽ വെച്ച് നടത്തി.

​വെറ്ററിനറി സർജൻ, ഡോഗ് ക്യാച്ചർ (വാഹനസഹിതം), മൃഗപരിപാലകർ, ഓപ്പറേഷൻ തിയേറ്റർ സഹായി, ശുചീകരണ സഹായി തുടങ്ങിയ തസ്തികകളിലേക്കാണ് യോഗ്യരായ ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുത്തത്. നിയമന നടപടികൾ പൂർത്തിയാക്കി സെന്റർ എത്രയും വേഗം പ്രവർത്തനസജ്ജമാകും .

​നഗരസഭാ പരിധിയിലെ തെരുവുനായ വന്ധ്യംകരണവും പ്രതിരോധ കുത്തിവയ്പ്പുകളും കാര്യക്ഷമമായി നടപ്പിലാക്കി പൊതുജനങ്ങൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.