നാടക നടന്‍ സോമന്‍ ഗുരുവായൂര്‍ അന്തരിച്ചു

ഗുരുവായൂര്‍:നാലു പതിറ്റാണ്ടിലേറെ കാലം പ്രൊഫഷണല്‍ നാടകരംഗത്ത് നിറഞ്ഞ സാന്നിധ്യമായിരുന്ന കോട്ടപ്പടി ഇരിങ്ങപ്പുറത്ത് സോമന്‍(സോമന്‍ ഗുരുവായൂര്‍-)അന്തരിച്ചു.40 ഓളം തിയ്യേറ്ററുകള്‍ക്കുവേണ്ടി അഞ്ഞൂറിലേറെ നാടകങ്ങളില്‍ പ്രധാന കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയിട്ടുണ്ട്.

Vadasheri

കൊച്ചിന്‍ സംഗമിത്ര,ഓച്ചിറ നിള,കുന്നംകുളം ഗീതാഞ്ജലി,വൈക്കം മാളവിക തുടങ്ങിയ തിയ്യേറ്ററുകളുടെ നാടകങ്ങളിലാണ് ഏറ്റവും കൂടുതല്‍ അഭിനയിച്ചിട്ടുള്ളത്.സംഗമിത്രയുടെ ‘കന്യാകുമാരിയുടെ കടങ്കഥ’ എന്ന നാടകത്തിലെ അഭിനയം സോമനെ ശ്രദ്ദേയനാക്കി.ഗീത്ഞ്ജലി എന്ന തിയ്യേറ്ററിനുവേണ്ടി ‘സത്യം വിചിത്രം’,’കൊമ്പുള്ള കുതിര’,’രാഗം മറന്ന തമ്പുരു’,സത്യസന്ധന്‍മാരെ ആവശ്യമുണ്ട്’ തുടങ്ങി നിരവധി പ്രൊഫഷണല്‍ നാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുമുണ്ട്.അമേച്വര്‍ നാടകങ്ങളും സംവിധാനം ചെയ്തു.

ഇരുപത്തിയഞ്ചാം വയസ്സില്‍ ഗുരുവായൂര്‍ വെങ്കിടാചലന്‍ മാഷുടെ ‘വിയേഴ്‌സ്’തിയ്യേറ്ററിലൂടെയാണ് പ്രൊഫഷണല്‍ നാടക രംഗത്തെത്തുന്നത്.ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ കാരണം പത്തുവര്‍ഷത്തോളമായി നാടകരംഗം വിട്ടു.
ഭാര്യ:സുമതി.
മക്കള്‍:ശരത്,ശില്പ.
മരുമകന്‍:ഷിജു.
ശവസംസ്‌കാരം ചൊവ്വാഴ്ച 11 ന് കോട്ടപ്പടി ശ്മശാനത്തിൽ