Post Header (woking) vadesheri

കോഴിക്കോട് ആദിവാസി യുവാവിനെ രക്തം വാർന്നൊലിച്ച്കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

Above Post Pazhidam (working)

കോഴിക്കോട്: കോഴിക്കോട് കക്കാടം പൊയില്‍ കരിമ്ബു കോളനിക്ക് സമീപം ആദിവാസി യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി .അരീക്കോട് വെറ്റില പാറ പന്ന്യമല സ്വദേശി ഹരിദാസനാണ്(30)മരിച്ചത്. ഇന്ന് രാവിലെ 6 മണിയാടെ പ്രദേശവാസികളാണ് മൃതദേഹം കണ്ടെത്തിയത്. രക്തം വാര്‍ന്നൊലിക്കുന്ന നിലയില്‍ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്.

Ambiswami restaurant

കക്കാടം പൊയിലിലെ ബന്ധുവിന്‍റെ വീട്ടില്‍ എത്തിയതായിരുന്നു ഹരിദാസന്‍. പോലീസ് ഫോറന്‍സിക്ക് വിദഗ്ദരും സ്ഥലത്ത് എത്തി പരിശോധന നടത്തി. പരിശോധനയില്‍ തലയില്‍ അഴത്തിലുള്ള മുറിവുകള്‍ കണ്ടെത്തി. പൊലീസ് അന്വേഷണം തുടങ്ങി