Post Header (woking) vadesheri

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് പിടിയിൽ .

Above Post Pazhidam (working)

കുന്നംകുളം : സ്ത്രീകളുടെയും പെൺകുട്ടികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി പണം വാങ്ങി പ്രചരിപ്പിച്ച സംഭവത്തിൽ യുവാവ് പിടിയിൽ . ചൊവ്വന്നൂർ സ്വദേശിയായ അനന്തു (25 ) ആണ് പിടിയിലായത്
കുന്നംകുളം പോലീസ് ഐടി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Poonthanam
Rugmani 700-200

പരാതിക്കാരിയായ യുവതിയുടെ മോർഫ് ചെയ്ത ദൃശ്യം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട സുഹൃത്ത് വിവരം യുവതിയെ അറിയിക്കുകയായിരുന്നു. ഇതിനെത്തുടർന്ന് യുവതി പോലീസിൽ പരാതി നൽകി. സംശയം തോന്നിയതിനെത്തുടർന്ന് നാട്ടുകാർ യുവാവിനെ തടഞ്ഞുനിർത്തി ഫോൺ പരിശോധിച്ചപ്പോഴാണ് നടുക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. പ്രതിയുടെ ഫോണിൽ നിന്ന് 40-ഓളം കുടുംബങ്ങളിലെ എഴുപതോളം സ്ത്രീകളുടെ മോർഫ് ചെയ്ത ആയിരക്കണക്കിന് ചിത്രങ്ങൾ നാട്ടുകാർ കണ്ടെത്തി.

Vasudev Inn

പരാതിക്കാരിയുടെ മൊഴി ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിച്ചതായും, പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ എസ്.ആർ. സനീഷ് കുമാർ അറിയിച്ചു. സംഭവത്തിൽ കൂടുതൽ പരാതികൾ ഉയരാൻ സാധ്യതയുള്ളതിനാൽ പ്രതിക്കെതിരെ ശക്തമായ വകുപ്പുകൾ ചുമത്തുമെന്ന് പോലീസ് വ്യക്തമാക്കി.