Header 1 = sarovaram
Above Pot

സി ദിവാകരനെതിരെ ആഞ്ഞടിച്ച് വി എസ് അച്യുതാനന്ദൻ

തൃശൂർ : ഭരണപരിഷ് കാര കമ്മീഷനെയും ധനമന്ത്രി തോമസ് ഐസക്കിനെയും വിമര് ശിച്ച സി.പി.ഐ. നേതാവ് സി.ദിവാകരനെതിരെ ആഞ്ഞടിച്ച് വി.എസ്. അച്യുതാനന്ദൻ . മലര് ന്നുകിടന്ന് തുപ്പുന്നവര് ക്കറിയില്ല ആരുടെ മുഖത്തേക്കാണവര് തുപ്പുന്നതെന്നും ഭരണപരിഷ് കാര കമ്മീഷന് ഇതിനകം മൂന്ന് റിപ്പോര് ട്ടുകള് പൂര് ത്തിയാക്കി സര് ക്കാരിന് സമര് പ്പിച്ചിട്ടുണ്ടെന്നും വി.എസ്. അച്യുതാനന്ദന് ഫെയ് സ്ബുക്കില് കുറിച്ചു. സംസ്ഥാനത്തിന്റെ ധനകാര്യം കൈകാര്യം ചെയ്യുമ്പോള് ധനമന്ത്രിയുടെ പരിഗണനാ വിഷയങ്ങള് മുന് ഗണനാടിസ്ഥാനത്തിലാകണമെന്നും അവിടെ ഘടകകക്ഷികളുടെ സ്വാര് ത്ഥതാത്പര്യങ്ങള് ക്ക് മുന് ഗണന നല് കാനാവില്ലെന്നും വി.എസ്. പറഞ്ഞു.നേരത്തെ, ധനമന്ത്രി തോമസ് ഐസക്കിനെതിരെയും വി.എസ്. അച്യുതാനന്ദനെതിരെയും മുന് മന്ത്രി കൂടിയായ സി. ദിവാകരന് രൂക്ഷവിമര്ശനമുന്നയിച്ചിരുന്നു. വി.എസ്. സര് ക്കാരിന്റെ കാലത്ത് തോമസ് ഐസക്ക് സി.പി.ഐ. മന്ത്രിമാരുടെ ഫയലുകള് വൈകിപ്പിച്ചെന്നും തോമസ് ഐസക്കിന് കൊമ്പൊന്നുമില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിമര് ശനം. വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഭരണപരിഷ് കാര കമ്മീഷന് പൂര് ണ പരാജയമാണെന്നും സി. ദിവാകരന്ആ രോപിച്ചിരുന്നു

Vadasheri Footer