Header 1 vadesheri (working)

കുന്നംകുളത്ത് മദ്യപിച്ച് പ്രായപൂർത്തിയാകാത്ത മക്കളെ മർദിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

Above Post Pazhidam (working)

കുന്നംകുളം : മദ്യലഹരിയിൽ പ്രായപൂർത്തിയാകാത്ത മക്കളെ മർദിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുന്നംകുളം തോന്നിയാംകാവ് സ്വദേശി തറയിൽ വീട്ടിൽ ഷാജിയെയാണ് കുന്നംകുളം പോലീസ് ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തത്. ഷാജിയുടെ ഭാര്യ ശ്യാമളയും രണ്ട് ആൺമക്കളുമാണ് പോലസിൽ പരാതി നൽകിയത്.
ഷാജി രാത്രിയിൽ മദ്യപിച്ചെത്തുകയും ഉറങ്ങുന്ന മക്കളെ വിളിച്ചുണർത്തി മർദിക്കുകയും ചെയ്യുന്നതായാണ് പരാതി. തടയാൻ ചെന്നാൽ ഭാര്യയെയും ഇയാൾ ഉപദ്രവിക്കാറുണ്ടെന്നും പരാതിയിൽ പറയുന്നു. കുന്നംകുളം എസ്.ഐ. യു.കെ. ഷാജഹാന്റെ നേതൃത്വത്തിൽ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

First Paragraph Rugmini Regency (working)