728-90

ഗുരുവായൂർ സോപാനം ബാർ ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണം നഗര സഭ പിടിച്ചെടുത്തു

Star

ഗുരുവായൂർ : ഗുരുവായൂരിലെ പ്രശസ്ത ബാർ ഹോട്ടൽ ആയ സോപാനത്തിൽ നിന്ന് പഴകിയ ഭക്ഷണം നഗര സഭ ആരോഗ്യ വിഭാഗം പിടിച്ചെടുത്തു . ത്രീ സ്റ്റാർ ക്ലാസ്സിഫിക്കേഷൻ പരിധിയിൽ ഉൾപ്പെട്ട ഹോട്ടൽ സോപാനത്തിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നവർക്ക്‌ പഴയ ഭക്ഷണം വിളമ്പി എന്ന പരാതി നഗര സഭയിലേക്കു ഫോൺ കാൾ വന്നതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു ആരോഗ്യ വിഭാഗം പരിശോധന നടത്തിയത് പഴകിയ എണ്ണ, പകുതി വേവിച്ചതും, വേവിക്കാത്തതുമായ ബീഫ്, ചിക്കൻ, ,കൂടാതെ ഗ്രീൻപീസ് കറി, കടലക്കറി, തന്തുരി ചിക്കൻ, ബീഫ് കറി, മുതലായവയുംപിടിച്ചെടുത്തു . ഇറച്ചി സാധങ്ങൾ മൊത്തം എട്ട് കിലോ വരുന്നതാണ് നഗരസഭാ ആരോഗ്യ വിഭാഗം പിടിച്ചെടുത്തിട്ടുള്ളത് . മെയിന്റൻസ് റൂമിന് അടുത്തായി സ്ഥിതി ചെയ്യുന്ന വേസ്റ്റ് ഇടുന്ന റൂമിൽ ആണ് ഫ്രീസർ വെച്ചിരുന്നത് കൂടാതെ ഫ്രീസറിൽ വേസ്റ്റ് കുട്ടിയിടുന്ന മാതിരി ആണ് ഐസ്ക്രീം സൂക്ഷിച്ചിരുന്നത്