
ഗുരുവായൂരിൽ 26, 27 നും ദർശന നിയന്ത്രണം

ഗുരുവായൂർ : ക്ഷേത്രത്തിൽ ഉത്സവത്തിന് മുന്നോടിയായി അതിവിശിഷ്ടമായ തത്വ കലശം, ബ്രഹ്മകലശം ചടങ്ങുകൾ നടക്കുന്നതിനാൽ ഫെബ്രുവരി 26, 27 തീയതികളിൽ പുലർച്ചെ 4 മുതൽ 11.30 മണിവരെ ദർശന നിയന്ത്രണമുണ്ടായിരിക്കുന്നതാണ്.

ഉത്സവകൊടിയേറ്റ് ദിവസമായ ഫെബ്രുവരി
28ന് വൈകിട്ട് ദീപാരാധനയ്ക്കു ശേഷം നാലമ്പലത്തിലേയ്ക്ക് ഭക്തർക്ക് പ്രവേശനം ഉണ്ടാകുന്നതല്ല
