Post Header (woking) vadesheri

അഷ്ടപദി സംഗീതോത്സവം, സെമിനാർനടത്തി

Above Post Pazhidam (working)

ഗുരുവായൂർ ദേവസ്വം അഷ്ടപദി സംഗീതോത്സവത്തിൻ്റെ പ്രാരംഭമായി അഷ്ടപദി സെമിനാർ നടത്തി. നാരായണീയം ഹാളിൽ നടന്ന സെമിനാർ ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.
.ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല തിരൂർ പ്രാദേശിക കേന്ദ്രത്തിലെ അസോ. പ്രൊഫസർ
ഡോ.സി.കെ. ജയന്തി ,. പ്രേമഭക്തിയും ഗീതി കാവ്യപ്രസ്ഥാനവും എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു.

Arya bhavan inner

തുടർന്ന് സോപാന സംഗീത കലാകാരൻ  ഞെരളത്ത് ശ്രീരാമദാസ് ഗീതഗോവിന്ദത്തിലെ രാഗതാള സങ്കല്പനങ്ങൾ എന്ന വിഷയം അവതരിപ്പിച്ചു. ദേവസ്വം വൈദിക-സാംസ്കാരിക പഠനകേന്ദ്രം ഡയറക്ടർ ഡോ.പി.നാരായണൻ നമ്പൂതിരി സെമിനാറിൽ മോഡറേറ്ററായി.

Second Paragraph  Sarovaram(working)

സെമിനാറിൽ പങ്കെടുത്തവർക്ക് ചടങ്ങിൽ സർട്ടിഫിക്കറ്റ് നൽകി. പ്രസിദ്ധീകരണ വിഭാഗം അസി.മാനേജർ കെ.ജി.സുരേഷ് കുമാർ സെമിനാറിൽ നന്ദി രേഖപ്പെടുത്തി.

Third paragraph Saravan bhavan