Post Header (woking) vadesheri

ചുറ്റുപാടുകളെ സർഗ്ഗാത്മകമായി പഠിക്കാൻ പ്രേരിപ്പിക്കുന്നതാവണം വിദ്യാഭ്യാസം.

Above Post Pazhidam (working)

ചാവക്കാട്: ചുറ്റുപാടുകളെ സർഗ്ഗാത്മകമായി പഠിക്കാൻ പ്രേരിപ്പിക്കുന്നതാവണം വിദ്യാഭ്യാസമെന്ന് പ്രമുഖ എഴുത്തുകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് അഭിപ്രായപ്പെട്ടു ഖുർആൻ സ്റ്റഡി സെൻ്റർ ചാവക്കാട് സംഘടിപ്പിച്ച തഖ്ദീസ് സമ്മർ വെക്കേഷൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാങ്കേതിക കാലത്ത് മാനവിക വിഷയങ്ങൾക്ക് കൂടി സമൂഹം പ്രാധാന്യം നൽകേണ്ടതുണ്ട് മികച്ച സമൂഹത്തെ സൃഷ്‌ടിക്കാൻ ഇത് സഹായിക്കും അദ്ദേഹം പറഞ്ഞു.

ഖുർആൻ സ്റ്റഡി സെന്റെർ ജനറൽ കൺവീനർ ടി.കെ. അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. ഇന്റർനാഷണൽ ട്രൈനെർ ജോസഫ് വയനാട് ക്യാമ്പിന് നേതൃത്വം വഹിച്ചു.ഹാഫിസ് ഫാരിസ് മമ്നൂൻ ഫൈസി ലക്ഷദ്വീപ്, മുഹമ്മദ് ഫായിസ് സി. എ,അസ്ഹർ വാഫി ബ്രഹ്മകുളംഎന്നിവർ പ്രസംഗിച്ചു. ബിലാൽ വാഫി സ്വാഗതവും, സൈനുദ്ധീൻ വാഫി നന്ദിയും പറഞ്ഞു.


ഏപ്രിൽ പതിനെട്ടു മുതൽ ഇരുപത്തി ആറ് വരെ യുള്ള ക്യാമ്പുകളിൽ എഞ്ചിനീയർ മൂസാ നവാസ്, ഹൈദരലി വാഫി ഇരിങ്ങാട്ടിരി, ബിഷർ കെ. സി, ആസിഫ് ദാരിമി പുളിക്കൽ, അൻവർ സാദിഖ് എം. പി, മുനീർ ഹുദവി വിളയിൽ, അബ്ദുള്ള സലീം വാഫി, ഡോക്ടർ ബാസിം ഗസ്സാലി, പി. എ. ഷമീർ ഹുദവി ക്യാമ്പിൽ ക്ലാസ്സിന് നേതൃത്വം നൽകും

First Paragraph Jitesh panikar (working)