
അപകടത്തിൽ കൃഷ്ണനാട്ടം കലാകാരൻ മരിച്ചു.

ഗുരുവായൂർ: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗുരുവായൂർ ക്ഷേത്രം കൃഷ്‌ണനാട്ടം വേഷം കലാകാരൻ മരണത്തിന് കീഴടങ്ങി . ഗുരുവായൂർ പുത്തമ്പല്ലി പിഷാര ത്ത് വിജേഷിന്റെ്റെ മകൻ വി.വി. ആദർശ് (21)ആണ് മരിച്ചത് .

14ന് നെല്ലി യാമ്പതിയിൽ നിന്ന് മടങ്ങുമ്പോൾ കുതി രാന് സമീപം വെച്ച് ബൈക്ക് നിയന്ത്ര ണം വിട്ട് ഡിവൈഡറിൽ ഇടിച്ചാണ് അ പകടം ഉണ്ടായത്.

ബൈക്കിന്റെ പിറകിൽ ഇരുന്നിരുന്ന കൃഷ്ണനാട്ടം കലാകാരനായ കൃഷ്‌ണപ്രകാശിനും പരിക്കേറ്റിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ ആദർ ശ് ത്യശൂർ അശ്വിനി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇ ന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. അമ്മ: പി.എസ്.ജിഷ. സ ഹോദരി അമൃത (ബ്രഹ്‌മകുളം സെൻ്റ് തെരേസാസ് സ്കൂൾ 10-ാം ക്ലാസ് വിദ്യാർഥിനി)

