
പെരുന്തട്ടയിൽ മഹാരുദ്ര ബ്രോഷർ പ്രകാശനം ,

ഗുരുവായൂർ : ഗുരുവായൂർ ശ്രീ പെരുന്തട്ട ശിവക്ഷേത്രത്തിൽ 2027 ഫെബ്രുവരി 1 മുതൽ 11 വരെ നടക്കുന്ന 8ാം മഹാരുദ്ര യജ്ഞത്തിൻ്റെ ബ്രോഷർ പ്രകാശനവും, ആദ്യ സംഭാവന കൂപ്പൺ സ്വീകരണവും നടന്നു.. ക്ഷേത്രം “നാഗഹാര ” ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ . പ്രേമലത രഘുനാഥ് പാണ്ടാരിക്കലിൽ നിന്ന് ആദ്യ സംഭാവന ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ . എസ്. ഹരിഗോപാൽ ഏറ്റുവാങ്ങി.

ബ്രോഷർ പ്രകാശനം . ഗോപാലകൃഷ്ണന് (റിട്ട . ഗുരുവായൂർ ദേവസ്വം) നൽകി അഡ്മിനിസ്ട്രേറ്റർ ഉൽഘാടനം ചെയ്തു. ക്ഷേത്രപരിപാലനസമിതി പ്രസിഡൻ്റ് . കോങ്ങാട്ടിൽ അരവിന്ദാക്ഷമേനോൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ . കിഴിയേടം രാമൻ നമ്പൂതിരി, സെക്രട്ടറി . രാമകൃഷ്ണൻ ഇളയത്, . കെ. പി കരുണാകരൻ, അഡ്വ. രവിചങ്കത്ത് , സുധാകരൻ നമ്പ്യാർ തുടങ്ങിയവർ സംസാരിച്ചു. നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു
