എഴുത്തുമുറി സാഹിത്യ പുരസ്കാരം.

Above Post Pazhidam (working)

ചാവക്കാട് : എഴുത്തുമുറി സാഹിത്യ കൂട്ടായ്മയുടെ ചെറുകഥാ പുരസ്കാരത്തിന് പുസ്തകങ്ങൾ ക്ഷണിച്ചു. 2024 ജനുവരി 1 മുതൽ 2025 ഡിസംബർ 31 നുള്ളിൽ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച എഴുത്തുകാരുടെ ആദ്യകഥാ സമാഹാരങ്ങളാണ് പുരസ്കാരത്തിന് പരിഗണിക്കുന്നത്.

Poonthanam

പ്രായപരിധിയില്ല. 11,111 (പതിനൊന്നായിരത്തി ഒരുനൂറ്റിപതിനൊന്ന്,) രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. 2026 മാർച്ച് 28 ന് മുമ്പായി പുസ്തങ്ങളുടെ 3 കോപ്പി വീതം അയക്കേണ്ടതാണ് .

Vasudev Inn
Rugmani 700-200

2026 ഓഗസ്റ്റിൽ ചാവക്കാട് വെച്ച് നടക്കുന്ന എഴുത്തു മുറി വാർക്ഷിക സമ്മേളനത്തിൽ വെച്ച് പുരസ്കാരം സമ്മാനിക്കും. പുസ്തകങ്ങൾ അയക്കേണ്ട വിലാസം .അഹമദ് മുഈനുദ്ദീൻ
ദുആ
കടപ്പുറം തപാൽ തൃശൂർ 680514
9526486313

വാർത്താ സമ്മേളനത്തിൽ  ദിനേശ് പുന്നയിൽ അഹ്‌മദ് മുഈനുദീൻ, പി.വി. ദിലീപ് കുമാർ , മെഹർ, ഷൈബി വത്സൻ , ബേബി വത്സലൻ എന്നിവർ പങ്കെടുത്തു.

First Paragraph Jitesh panikar (working)