സുരേഷ് ഗോപിയുടെ ഗുരുവായൂരിലെ വോട്ട്, കോൺഗ്രസ്‌ പരാതി നൽകി.

Above Post Pazhidam (working)

ഗുരുവായൂര്‍ : ഗുരുവായൂരിൽ ബൂത്ത് 137 ല്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി അനധികൃതമായി വോട്ട് ചേര്‍ത്തിയതായി ആരോപിച്ച് കോണ്‍ഗ്രസ് ഗുരുവായൂര്‍ മണ്ഡലം പ്രസിഡന്റ് സി.എസ്. സൂരജ് ടെമ്പിള്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

Poonthanam
Rugmani 700-200

സ്ഥിരതാമസക്കാരനല്ലാത്ത സുരേഷ് ഗോപി തെറ്റായ സത്യവാങ് മൂലം നല്‍കിയതായാണ് പരാതിയിലുള്ളത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും ജില്ല കലക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ടെന്ന് സൂരജ് പറഞ്ഞു.

Vasudev Inn

അതെ സമയം, ആഡംബരകാർ വാങ്ങുമ്പോൾ സുരേഷ് ഗോപി പോണ്ടിചേരി കാരനും, ലോക സഭ തിരഞ്ഞെടുപ്പ് സമയത്ത് തൃശൂർ മുക്കാട്ടുകര ക്കാരനും, തദ്ദേശ തിരഞ്ഞെടുപ്പ് സമയത്ത് തിരുവനന്തപുരത്തു കാരനും, ഇപ്പോൾ ഗുരുവായൂർക്കാരനും ആയെന്ന് ഡി സി സി പ്രസിഡന്റ് ജോസഫ് ടാജറ്റ് പരിഹസിച്ചു.