Post Header (woking) vadesheri
Browsing Category

News

ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി അനുസ്മരണം ശനിയാഴ്ച.

ഗുരുവായൂർ : പൈതൃകം ഗുരുവായൂരിന്റേയും, ചൊവ്വല്ലൂർ സ്മൃതി ട്രസ്റ്റിന്റെയും, മാക്ക് കണ്ടാണശ്ശേരിയുടെയും സംയുക്താഭിമുഖ്യത്തിൽചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുമെന്ന്സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു ശനിയാഴ്ച . വൈകിട്ട് 4 മണിക്ക്

മമ്മിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ”നവീകരണ പുന:പ്രതിഷ്ഠയും,” ”ദ്രവ്യാവര്‍ത്തി…

ഗുരുവായൂര്‍: മമ്മിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ''നവീകരണ പുന:പ്രതിഷ്ഠയും,'' ''ദ്രവ്യാവര്‍ത്തി കലശവും,'' ജൂണ്‍ 19-മുതല്‍ ജൂലായ് ഒന്നാം തിയ്യതി വരെയുള്ള ദിവസങ്ങളില്‍ നടത്തപ്പെടുമെന്ന് ക്ഷേത്രം ഭരണസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍

കടലിൽ മത്സ്യബന്ധനത്തിനിടെ വള്ളത്തിൽ കുഴഞ്ഞുവീണു മരിച്ചു.

ചാവക്കാട് : കടലിൽ മത്സ്യബന്ധനത്തിനിടെ തിരുവത്ര സ്വദേശിയായ മത്സ്യത്തൊഴിലാളി വള്ളത്തിൽ കുഴഞ്ഞുവീണു മരിച്ചു. അപ്പുമാർ നമ്പർ 2 വള്ളത്തിലെ തൊഴിലാളിയായ തിരുവത്ര കാളീരകായിൽ ആലി മകൻ കരീം(45) ആണ് മരിച്ചത്. നാട്ടികക്ക് പടിഞ്ഞാറ് ഭാഗം കടലിൽ

യുവാവിനെ തട്ടി കൊണ്ട് പോയി മർദിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ

ഗുരുവായൂർ : ഗുരുവായൂർ കോട്ടപ്പടി സ്വദേശിയായ സച്ചിൻ (18 ) എന്ന യുവാവിനെ തട്ടി കൊണ്ട് പോയി മർദിച്ചു കവർച്ച നടത്തിയ സംഭവത്തിൽ മൂന്ന് പേരെ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തു.പെരുമ്പിലാവ് കോളനി കറപ്പംവീട്ടിൽ മുത്തു മകൻ ബാദുഷ മുത്തു (മോനായി 26)

ഗുരുവായൂർ ക്ഷേത്രത്തിൽ 5.46 കോടി രൂപ ഭണ്ഡാരം വരവായി ലഭിച്ചു

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഈ മാസം 5,46,00,263 രൂപ ഭണ്ഡാരം വരവായി ലഭിച്ചു. കൂടാതെ 2 കിലോ 731 ഗ്രാം സ്വർണവും , 28 കിലോ 530 ഗ്രാം വെള്ളിയും ലഭിച്ചു നിരോധിച്ച ആയിരത്തിന്റെ 10 നോട്ടുകളും അഞ്ഞൂറിന്റെ 32 നോട്ടുകളും ഭണ്ഡാരത്തിൽ നിന്നും

പോക്‌സോ കേസിൽ 99 മാസം തടവും 90,000 , രൂപ പിഴയും

ഗുരുവായൂർ : പതിനാറുകാരിയെ പിന്‍തുടര്‍ന്ന് ശല്യം ചെയ്ത് ലൈംഗികാതിക്രമത്തിന് ശ്രമിച്ച കേസില്‍ പ്രതിക്ക് എട്ടേകാല്‍ വര്‍ഷം തടവും 90,000 രൂപ പിഴയും ശിക്ഷ വിധിച്ചു.തൈക്കാട് എറച്ചം വീട്ടില്‍ കുന്നിക്കല്‍ മുഹമ്മദ് അസ്ലമി(20)നെയാണ് ചാവക്കാട്

ഗുരുവായൂർ മേൽപ്പാലം; ഗർഡറുകൾ ജൂലൈ ആദ്യവാരം സ്ഥാപിക്കും

ഗുരുവായൂർ : ഗുരുവായൂർ റെയിൽവേ മേൽപ്പാലം സൂപ്പർ സ്ട്രക്ചർ നിർമാണവുമായി ബന്ധപ്പെട്ട് ഗർഡറുകൾ ജൂൺ 25നും 30നും ഇടയിൽ ഗുരുവായൂരിൽ എത്തിക്കുമെന്നും ജൂലൈ ആദ്യവാരം ഗർഡറുകൾ സ്ഥാപിക്കുമെന്നും ദക്ഷിണ റെയിൽവേ ഡിവിഷണൽ മാനേജർ സച്ചിന്ദർ മോഹൻ ശർമ്മ

വിശുദ്ധഅന്തോണീസിന്റെ ഊട്ടുതിരുനാള്‍ .

ഗുരുവായൂര്‍ : സെന്റ് ആന്റണീസ് ദേവാലയത്തില്‍ വിശുദ്ധ അന്തോണീ സിന്റെ ഊട്ടു തിരുനാള്‍ ആഘോഷിച്ചു. 90 വര്‍ഷം മുമ്പ് ശ്രീലങ്കയില്‍ നിന്ന് കൊണ്ടുവന്ന വിശുദ്ധ അന്തോണീ സിന്റെ തിരുസ്വരൂപവും തിരുശേഷിപ്പോടു കൂടിയ സ്വര്‍ണ്ണനാവും അള്‍ത്താരയില്‍

ശ്രീകൃഷ്ണ ഭവൻ ഗ്രൂപ്പ് പാർട്ണർ ടി.വി.മുരളി നിര്യാതനായി.

ഗുരുവായൂർ : ഗുരുവായൂർ വടക്കേ നടയിൽ നാരായണ വിഹാറിൽ പരേതരായ ടി.വി.നാരായണ നമ്പീശൻ്റെയും അമ്മുക്കുട്ടി ബ്രാഹ്മണിയമ്മയുടെയും മകൻ ടി.വി.മുരളി,(59 ).( പാർട്ണർ ശ്രീകൃഷ്ണ ഭവൻ ഗ്രൂപ്പ്) നിര്യാതനായി.ഭാര്യ :ഷൈജമുരളി, മകൻ: ബദരീ നാരായണൻ. (ബാംഗ്ലൂർ),

കെ.സുധാകരന് പങ്കില്ല, തട്ടിപ്പിൽ പങ്കുള്ളത് മുഖ്യമന്ത്രിയുടെ പി എസിന് : ജോൺസൺ മാവുങ്കൽ

കൊച്ചി: പുരാവസ്തു തട്ടിപ്പുകേസിൽ കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരന് പങ്കില്ലെന്ന് മുഖ്യപ്രതി മോൻസൺ മാവുങ്കൽ. പോക്സോ കേസിൽ വിചാരണക്ക് എറണാകുളം അഡീഷനൽ സെഷൻസ് (പോക്സോ കോടതി)യിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോഴാണ് മാധ്യമപ്രവർത്തകരോട്