Header 1 = sarovaram
Above Pot

ഡ്രൈവർ സഡൻ ബ്രേക്കിട്ടു , പ്രചാരണത്തിനിടെ തെലങ്കാന മന്ത്രിപറന്നു പോയി

ഹൈദരാബാദ് : തെലങ്കാന തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ, തെലങ്കാന മന്ത്രിയും ബിആര്എസ് നേതാവുമായ കെ ടി രാമ റാവുവും അനുയായികളും പ്രചാരണ വാഹനത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് വീണു. പ്രചാരണ പരിപാടിക്കിടെ, ഡ്രൈവര്‍ പെട്ടെന്ന് തന്നെ ബ്രേക്ക് പിടിച്ചതാണ് കെ ടി രാമ റാവുവും അനുയായികളും നിയന്ത്രണം വിട്ട് താഴേക്ക് വീഴാന്‍ കാരണം

നിസാമാബാദില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെ വ്യാഴാഴ്ചയാണ് സംഭവം. വാഹനത്തിന്റെ മുകളില്‍ പ്രത്യേകം തയ്യാറാക്കിയ സംവിധാനത്തില്‍ നിന്ന് ജനങ്ങളെ അഭിവാദ്യം ചെയ്യുകയായിരുന്നു കെ ടി രാമ റാവുവും അനുയായികളും. വീഴാതിരിക്കാന്‍ ചുറ്റിലും കമ്പി കൊണ്ടുള്ള സംരക്ഷണം തീര്ത്തിരുന്നു. എന്നാല്‍ മുന്നിലെ വണ്ടി കണ്ട് ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്ക് പിടിച്ചപ്പോള്‍ കമ്പി വേലി തകര്ന്ന് കെ ടി രാമ റാവുവും അനുയായികളും വാഹനത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു.

Astrologer

കെ ടി രാമറാവു റോഡിലേക്ക് വീണില്ല. എന്നാല്‍ മറ്റൊരു ബിആര്എേസ് നേതാവും രാജ്യസഭ എംപിയുമായ സുരേഷ് റെഡ്ഡി റോഡിലേക്ക് വീണു .വീഴ്ചയില്‍ പരിക്ക് പറ്റിയില്ലെന്ന് കെ ടി രാമ റാവു പറഞ്ഞു. തന്റെ ആരോഗ്യനിലയെ കുറിച്ച് ഓര്ത്ത് ജനം ആശങ്കപ്പെടേണ്ടതില്ലെന്നും കെ ടി രാമ റാവു പറഞ്ഞു

Vadasheri Footer