
ഭക്തരെ വലച്ച് അധികൃതർ ആനന്ദം കണ്ടെത്തുന്നു

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ തിരക്കുള്ള ദിവസങ്ങളിൽ ഭക്തരെ ബുദ്ധി മുട്ടിച്ച് ദേവസ്വം അധികൃതർ ആനന്ദം കണ്ടെത്തുന്നു .ക്ഷേത്രത്തിൽ ദർശനത്തിന് വരി നിൽക്കുന്നതിനേക്കാൾ കൂടുതൽ സമയം വഴിപാടുകൾ ശീട്ടാക്കാൻ ഭക്തർ വരി നിൽക്കണം . ഞായറാഴ്ച രാവിലെ ഒരു മണിക്കൂറോളം അഡ്വാൻസ് കൗണ്ടറിൽ വരി നിന്നാണ് തിങ്കളാഴ്ചത്തേക്കുള്ള അഹസ് വഴിപാട് ഒരു ഭക്തൻ ശീട്ടാക്കിയത് . അഡ്വാൻസ് കൗണ്ടറിൽ ഒരു മണിക്കൂർ ആണ് വരി നിൽക്കേണ്ടതെങ്കിൽ മറ്റുള്ള കൗണ്ടറുകളിൽ ഇതിന്റെ ഇരട്ടി സമയം വരി നിൽക്കണം . . പ്രസാദം ലഭിക്കാനാണെങ്കിൽ കുറഞ്ഞത് മൂന്ന് മണിക്കൂർ എങ്കിലും വ രിയിൽ നിൽക്കേണ്ട അവസ്ഥയാണ്


തിരക്കുള്ള ദിവസങ്ങളിൽ അധിക വഴിപാട് കൗണ്ടറുകൾ തുറന്നാൽ ഈ പ്രശ്നത്തിനു പരിഹാരം കാണുമെങ്കിലും അധികൃതർക്ക് അതിനൊന്നും വലിയ താല്പര്യമില്ല . മണിക്കൂറുകൾ വരി നിൽക്കേണ്ടി വരുന്നതിനാൽ പലരും വഴിപാട് ശീട്ടാക്കാതെ മടങ്ങുകയാണ് . അത് കൊണ്ട് വൻ വരുമാന നഷ്ടമാണ് ദേവസ്വത്തിന് ഉണ്ടാകുന്നത് . ദേവസ്വ ത്തിന്റെ പല മേഖലയിലും ആവശ്യത്തിൽ കൂടുതൽ ഉദ്യോഗസ്ഥർ ഉണ്ടെങ്കിലും ഭക്തര്ക്ക് കൂടുതൽ സൗകര്യം നൽകുന്നതിനോ അത് വഴി വരുമാനവ് ഉണ്ടാക്കുവാനോ ഉള്ള താല്പര്യം ഒന്നും ആർക്കുമില്ല എന്നാണ് ആക്ഷേപം .


ഭരണാധികാരി വിശ്വാസിയും ,സത്യ സന്ധ രുംമാത്രം ആയിട്ടു കാര്യമില്ലല്ലോ ഭരണ നിപുണത ഉള്ളവർ കൂടി ആകണമോല്ലോ ,തിരക്കുള്ള സമയത്ത് ശീതീകരണ സംവിധാനത്തിൽ നിന്നും പുറത്തു കടന്ന് ഭക്തർ നേരിടുന്ന പ്രശനങ്ങൾ എന്തൊക്കെയാണ് എന്ന് മനസിലാക്കേണ്ടവർ, എല്ലാ പൂജയും തൊഴുത് പ്രസാദവും കഴിച്ച് കൃഷ്ണാട്ടവും കണ്ട് കാലം കഴിക്കരുതെന്നാണ് ഭക്തർ ആഗ്രഹിക്കുന്നത് .
മുൻപ് ഒരു അബ്കാരി ദേവസ്വം ചെയർമാനായി എത്തിയപ്പോൾ ക്ഷേത്രത്തിലെ വരുമാന വർദ്ധനവിനായി ചെയ്തത് വഴിപാടു നിരക്കുകൾ കുത്തനെ കൂട്ടുകയായിരുന്നു .. അപ്പോഴും ഭക്തർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിച്ചില്ല .1972 ന് ശേഷം ക്ഷേത്രം വൻ വളർച്ച കൈവരിച്ചെങ്കിലും ഭരണാധികാരികളും , ഉദ്യോഗസ്ഥരും ഇപ്പോഴും കഴിഞ്ഞ നൂറ്റാണ്ടിൽ നിന്നും പോ ന്നിട്ടില്ല . ക്ഷേത്ര ഭരണ സമിതിക്കും ഉദ്യോഗസ്ഥർക്കും പ്രാപ്തിയില്ലെങ്കിൽ പാസ് പോർട്ട് സേവാ കേന്ദ്രം ടാറ്റയെ ഏല്പിച്ചത് പോലെ ഏതെങ്കിലും പ്രൊഫഷണൽ ആയ കമ്പനിക്ക് ക്ഷേത്ര നടത്തിപ്പ് ചുമത ല കൈമാറി ഭഗവാനെയും ഭക്തരെയും ഒരേ പോലെ സഹായിക്കേണ്ട സ്ഥിതിയാണ്
