
മഹാത്മാഗാന്ധിയുടെ അപൂർവ്വ ചിത്രങ്ങളുടെ പ്രദർശനം സമാപിച്ചു.

തൃശൂർ : കഴിഞ്ഞ മൂന്ന് ദിവസമായി തൃശൂർ ശക്തൻ നഗർ ആകാശപാതയിൽ നടന്നു വന്നിരുന്ന മഹാത്മാഗാന്ധിയുടെ അപൂർവ്വ ചിത്രങ്ങളും നൂറോളം കാർട്ടൂണുകളുടെയും പ്രദർശനവും സമാപിച്ചു.
സമാപന സമ്മേളനം മുൻ നിയമസഭാ സ്പീക്കർ അഡ്വ. തേറമ്പിൽ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.മഹാത്മാഗാന്ധിയോടൊപ്പം പ്രവർത്തിച്ച സ്വാതന്ത്ര്യ സമര സേനാനി എൻ.പി രാഘവ പൊതുവാളിൻ്റെ ചർക്ക കെപിസിസി വിചാർ വിഭാഗിന് കൈമാറി.


ചടങ്ങിൽ ഇൻകാസ് ഭാരവാഹി എൻ. പി രാമചന്ദ്രനെയും എം.എസ് ഗോവിന്ദൻകുട്ടി മാഷിനെയും ആദരിച്ചു.
വിചാർ വിഭാഗ് ജില്ലാ ചെയർമാൻ ഡോ.ജെയിംസ് ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു.പാവറട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഡോ. ആൻ്റോ ലിജോ, വിചാർ വിഭാഗ് ജില്ല വൈസ് ചെയർമാൻ ആൻ്റോ കണ്ടുകുളം, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഒ.ശ്രീകൃഷ്ണൻ,
ചന്ദ്രപ്രകാശ് എടമന ,പി.കെ ലാൽ മാസ്റ്റർ,ജോഷി കൊമ്പൻ,അഡ്വ. മനീഷ് രാധാകൃഷ്ണൻ, പ്രസന്നൻ തുടങ്ങിയവർ സംസാരിച്ചു.

