Post Header (woking) vadesheri

വെറ്ററിനറി കോളേജ്, വിശദ റിപ്പോർട്ട് ദേവസ്വം സമർപ്പിച്ചാൽ പരിഗണിക്കും : മന്ത്രി മുരളീധരൻ

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം വക മലപ്പുറം വെങ്ങാട് ഗോശാലയുടെ വികസനത്തിനായി തയ്യാറാക്കിയ 70 കോടി രൂപയുടെ സമഗ്രപദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം ദേവസ്വം മന്ത്രി .കെ.മുരളീധരൻ നിർവ്വഹിച്ചു. വെങ്ങാട് ഗോശാലാ പരിസരത്ത് ഇന്ന് രാവിലെ പതിനൊന്നരയോടെ നടന്ന ചടങ്ങിലായിരുന്നു ഉദ്ഘാടനം.

Poonthanam

ദേവസ്വം ആഭിമുഖ്യത്തിൽ വെറ്ററിനറി കോളേജ് സ്ഥാപിക്കുന്ന കാര്യത്തിൽ
വിശദമായ എസ്റ്റിമേറ്റ് സഹിതം റിപ്പോർട്ട് സമർപ്പിച്ചാൽ അടുത്ത ബജറ്റിൽ പരിഗണിക്കുമെന്ന് ദേവസ്വം മന്ത്രി കെ.മുരളീധരൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ദേവസ്വം നൽകുന്ന വിശദ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിക്കും. എന്നിട്ടാകും ഈ കാര്യത്തിൽ ഉചിത തീരുമാനം എടുക്കുക -മന്ത്രി അറിയിച്ചു.

Vasudev Inn
Rugmani 700-200


ചടങ്ങിൽ ദേവസ്വം ചെയർമാൻ  എ.വി. ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു.  മഞ്ഞളാംകുഴി അലി എം.എൽ.എ. മുഖ്യാതിഥിയായി പങ്കെടുത്തു. റവന്യൂ (ദേവസ്വം) സെക്രട്ടറിയും ഗുരുവായൂർ ദേവസ്വം കമ്മീഷണറുമായ എം.ജി.രാജമാണിക്കം വിശിഷ്ടാതിഥിയായിരുന്നു.
വെങ്ങാട് ഡി ആർ കെ എ യു പി സ്കൂളിലെ വിദ്യാർത്ഥികളുടെ
പ്രാർത്ഥനയോടെയായിരുന്നു ചടങ്ങിന് തുടക്കം. ദേവസ്വം ഭരണസമിതി അംഗം  എം.യു ഷിനിജ
സ്വാഗതം ആശംസിച്ചു.


ദേവസ്വം അഡ്മിനിസ്ട്രേറ്റർ  എസ്.ഹരി ഗോപാൽ
പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
ഡോ. ആർ. രാജീവ്
, മൂർക്കനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി ഹംസ, ജനപ്രതിനിധികളായ
അബ്ബാസ് വാതുക്കാട്ടിൽ
സരോജ ദേവി
എം.ടി. ഹംസ
ഫൗസിയ പെരുമ്പിള്ളി,സത്യഭാമ കെ. വിവിധ രാഷ്ട്രീയ ,സാമുദായിക,സാമൂഹിക നേതാക്കൾ, നാട്ടുക്കാർ  എന്നിവർ സന്നിഹിതരായി. ദേവസ്വം ഭരണസമിതി അംഗം  മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ചടങ്ങിന് നന്ദി രേഖപ്പെടുത്തി

First Paragraph Jitesh panikar (working)