Post Header (woking) vadesheri

ഫ്ലാറ്റിലെ ടൈലുകൾ ചൂടു കൊണ്ട് പൊട്ടി,ഇൻഷുറൻസ് കമ്പനി നഷ്ടം നൽകണം

Above Post Pazhidam (working)

തൃശൂർ : ഇൻഷൂർ ചെയ്ത ഫ്ലാറ്റിലെ ടൈലുകൾ ചൂടു കൊണ്ട് പൊള്ളച്ച് പൊട്ടിയതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതികാരിക്ക് അനുകൂല വിധി. തൃശൂർ പുതൂർക്കരയിലുള്ള കലാലയം അപ്പാർട്ട്മെൻറ്സിലെ ഫ്ലാറ്റുടമസ്ഥ രമ വിത്സൻ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ റൗണ്ട് നോർത്തിലുള്ള യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് മാനേജർക്കെതിരെ ഇപ്രകാരം വിധിയായത്

Poonthanam
Rugmani 700-200

.രമ വിൽസൻ്റെ ഫ്ലാറ്റിലെ ടൈലുകൾ ചൂടേറ്റ് പൊട്ടുകയായിരുന്നു.എന്നാൽ ഇൻഷുറൻസ് ക്ളെയിം അനുവദിക്കുകയുണ്ടായില്ല. തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. ടൈലുകൾ ചൂട് പിടിച്ചത് കൊണ്ടാണ് പൊട്ടിയതെന്നും ഇപ്രകാരം സംഭവിച്ചതിൽ ഇൻഷുറൻസ് പ്രകാരം സംഖ്യ നൽകുവാൻ ബാധ്യതയില്ലെന്നും കമ്പനി വാദിച്ചു. എന്നാൽ ഈ വാദം വസ്തുനിഷ്ഠമായി തെളിയിക്കുവാനായില്ല. കോടതി ഈ വാദം നിരാകരിക്കുകയായിരുന്നു.

Vasudev Inn

തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർകിക്കാരിക്ക് നഷ്ടപരിഹാരമായി 10000 രൂപയും ചിലവിലേക്ക് 10000 രൂപയും ഈ തുകകൾക്ക് ഹർജി തിയ്യതി മുതൽ 9 % പലിശ നൽകുവാനും കൽപ്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരിക്ക് വേണ്ടി അഡ്വ.ഏ.ഡി. ബെന്നി ഹാജരായി