
സൗജന്യ ഡയാലിസിസ് കൂപ്പൺ വിതരണം.

തൃശൂർ : സബർമതി ചാരിറ്റബിൾ ട്രസ്റ്റിന്റെ സൗജന്യ ഡയാലിസിസ് കൂപ്പൺ വിതരണം എം.എൽ.എ രാജൻ.ജെ.പല്ലൻ നിർവ്വഹിച്ചു. ഗാന്ധിജയന്തി അനുബന്ധ പരിപാടികളുടെ ഭാഗമായി സബർമതി ചാരിറ്റബിൾ ട്രസ്റ്റ്, ഒല്ലൂരിന്റെ ആഭിമുഖ്യത്തിൽ സൗജന്യ ഡയാലിസിസ് വിതരണവും, കെ.എസ്.ഇ.ബി എൻജിനീയേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് പി.സി.സലിനെ ആദരിക്കൽ ചടങ്ങും തൃശൂർ കോ-ഓപ്പറേറ്റീവ് ആശുപത്രിയിൽ വെച്ച് നടന്ന ചടങ്ങിൽ തൃശൂർ എം.എൽ.എ രാജൻ.ജെ.പല്ലൻ ഉദ്ഘാടനം ചെയ്തു.


സബർബതി ചെയർമാൻ ജോസ് പറമ്പൻ അധ്യക്ഷത വഹിച്ചു
കോ-ഓപ്പറേറ്റീവ് ആശുപത്രി പ്രസിഡന്റ് ടി. കെ. പൊറിഞ്ചു, കെ.പി.സി.സി സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്ത്, പ്രൊവിൻഷ്യൽ സുപ്പീരിയർ ബ്രദർ ജോസ് ചുങ്കത്ത്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മെഫി ഡെൽസൺ, ഇൻകാസ് – ഒ ഐ സി സി – തൃശൂർ ജില്ലാ ഗ്ലോബൽ ചെയർമാൻ എൻ.പി. രാമചന്ദ്രൻ,

ഒല്ലൂക്കര എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് ഇ.കെ. സുധാകരൻ, ശോഭന പുഷ്പാംഗദൻ, റെനി ടീച്ചർഎന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി.
കൂടാതെ ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2-ന് IMA ബ്ലഡ് ബാങ്കിൽ വെച്ച് സബർമതി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.
