ചെമ്പൈ സംഗീതോല്സവത്തിൽ വിശേഷാൽ കച്ചേരി ശ്രദ്ധേയമായി.

Above article- 1

ഗുരുവായൂർ : ചെമ്പൈ സംഗീതോല്സവത്തിൽ വൈകിട്ട് നടന്ന വിശേഷാൽ കച്ചേരി ശ്രദ്ധേയമായി ലാൽഗുഡി ജയറാം രചിച്ച ചാരുകേശീ രാഗത്തിലുള്ള വർണ്ണത്തോടെ അമൃത വെങ്കിടേഷിൻ്റെ കച്ചേരി ആരംഭിച്ചു. തുടർന്ന് പാഹി മോഹനാ കൃതേ എന്ന കൃതികമാസ് രാഗത്തിൽ രൂപക താളത്തോടെ ആലപിച്ചു..
തുടർന്ന്ഗാന മൂർതേ എന്ന ത്യാഗരാജ കൃതി. ഗാന മൂർത്തി രാഗം. ആദി താളം. ഓം നമോ നാരായണ എന്ന് തുടങ്ങുന്ന കർണരഞ്ചിനി രാഗത്തിലുള്ള അംബുജം കൃഷ്ണയുടെ കൃതിയായിരുന്നു പിന്നിട് ആലപിച്ചത് വയലിനിൽ ഇടപ്പള്ളി എ അജിത് കുമാർ,മൃദംഗത്തിൽ നാഞ്ചിൽ അരുൾ ഘടത്തിൽ ആദിച്ച നെല്ലൂർ അനിൽകുമാർ മുഖർ ശംഖിൽ തിരുനക്കര രതീഷും പക്കമേളത്തിൽ പിന്തുണ നൽകി

രണ്ടാമത്തെ വിശേഷാൽ കച്ചേരിയിൽ കശ്യപ് മഹേഷ് കച്ചേരി അവതരിപ്പിച്ചു. മീനാക്ഷി സുതന്റെ ഗംഭീര നാട്ട രാഗത്തിൽ ഉള്ള രക്ഷമാം ശരണാ ഗതം ( ആദി താളം )ആലപിച്ചു കച്ചേരിക്ക് തുടക്കം കുറിച്ചു , രണ്ടാമതായി യദുകുല കാംബോജിയിലുള്ള കരുണ ചെയ്യാൻ എന്ത് താമസം ( ആദി താളം ) ആലപിച്ചു തുടർന്ന് ദീക്ഷിതർ രചിച്ച ശുദ്ധ സന്യാസി രാഗത്തിലുള്ള ശ്രീ പാർഥ സാരഥി യും, സ്വാതി തിരുനാൾ കൃതി ബിലഹരി രാഗത്തിലുള്ള സ്മരസദാ മാനസ ( ആദി താളം ), രാഗമാലിക രാഗത്തിലുള്ള ബാരോ കൃഷ്ണയ്യ ( ആദി താളം ) യും ആലപിച്ചു അവസാനമായി രതിപതി പ്രിയ രാഗത്തിലുള്ള തില്ലാന ആലപിച്ചാണ് കച്ചേരി അവസാനിപ്പിച്ചത് പപ്പു ഗ്യാൻദേവ് വയനിലും ,ഉത്തമകോയിൽ ഹരിപ്രശാന്ത് മൃദംഗത്തിലും ഹരികിഷോർ ഗഞ്ചിറയിലും പക്കമേളമൊരുക്കി

Astrologer

അവസാന വിശേഷാൽ കച്ചേരി പാലക്കാട് കെ എൽ ശ്രീരാം അവതരിപ്പിച്ച പുല്ലാങ്കുഴൽ കച്ചേരി ശ്രദ്ധേയമായി . സാവേരി രാഗത്തിലുള്ള വർണം ആലപിച്ചാണ് പുല്ലാങ്കുഴൽ കച്ചേരി തുടങ്ങി യത് തുടർന്ന് നാട്ടരാഗത്തിൽ മഹാ ഗണപതിം തുടങ്ങി ഏഴോളം കീർത്തനം ആലപിച്ചു. എന്ന തവം ശെയ്തനേ യശോദാ എന്ന കീർത്തനം ആലപിച്ചാണ് പുല്ലാങ്കുഴൽ കച്ചേരിക്ക് സമാപനം കുറിച്ചത് ആർ സ്വാമിനാഥൻ (വയലിൻ ) അനിലക്കാട് ജയകൃഷ്ണൻ ( മൃദംഗം ) ഉഡുപ്പി ശ്രീധർ ( ഘടം ) എന്നിവർ പക്കമേളക്കാരായിരുന്നു

Vadasheri Footer