Post Header (woking) vadesheri
Browsing Category

News

രാഹുൽ ഗാന്ധിക്ക് നേരെ അധിക്ഷേപം , പി വി അൻവറിനെതിരെ കേസ് എടുക്കാൻ നിർദേശം

പാലക്കാട്: കോണ്ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഡിഎന്എ പരിശോധിക്കണമെന്ന അധിക്ഷേപ ത്തില്‍ സിപിഎം നേതാവ് പി വി അൻവർ എംഎല്എക്കെതിരെ കേസെടുക്കാന്‍ നിർദേശം. അൻവറി നെതിരെ കേസെടുക്കാന്‍ മണ്ണാര്ക്കാട് കോടതി നാട്ടുകല്‍ പൊലീസിന് നിർദേശം നല്കി. …

വനിതാ ഡോക്ടർമാർ ചികിൽസിക്കുന്ന രോഗികൾക്ക് ആയുസ്സ് കൂടുതൽ

വാഷിംഗ്ടൺ : വനിതാ ഡോക്ടർമാർ ചികിത്സിച്ചാൽ മരണനിരക്ക് കുറയുമെന്ന് പഠനം . വനിതാ ഡോക്ടർമാരുടെ പരിചരണം കിട്ടുന്ന രോ​ഗികളിൽ പുരുഷ ഡോക്ടർമാർ ചികിത്സിക്കുന്ന രോ​ഗികളേക്കാൾ മരണ നിരക്ക് കുറവാണെന്നും വനിതാ ഡോക്ടർമാരുടെ പരിചരണം കിട്ടുന്ന രോഗികൾ…

ബിജെപിയില്‍ ചേരാന്‍ തയ്യാറായ നേതാവ് ഇ.പി.ജയരാജന്‍ : ശോഭാ സുരേന്ദ്രന്‍

ആലപ്പുഴ: ബിജെപിയില്‍ ചേരാന്‍ തയ്യാറായ നേതാവ് ഇ.പി.ജയരാജനായിരുന്നുവെന്ന് വെളിപ്പെടുത്തി ശോഭാ സുരേന്ദ്രന്‍. ജയരാജന്റെ ബിജെപി പ്രവേശനം 90 ശതമാനം പൂര്‍ത്തിയായിരുന്നുവെന്നും പാര്‍ട്ടിയില്‍ നിന്നുണ്ടായ ഭീഷണിമൂലമാണ് അദ്ദേഹം പിന്മാറിയതെന്നും ശോഭാ…

യു ഡി എഫ് തൂത്തു വാരും :ഡോ. ജെ. പ്രഭാഷ്

തിരുവനന്തപുരം: യു.ഡി.എഫ് തൂത്തുവാരാൻ സാധ്യതയെന്ന സി.പി.എം സഹയാത്രികന്റെ വിലയിരുത്തലിൽ. കേരള സർവകലാശാലയുടെ അന്താരാഷ്ട്ര കേരളപഠന കേന്ദ്രത്തിന്റെ ഡയറക്ടറും കാര്യവട്ടം പൊളിറ്റിക്സ് ഡിപ്പാർട്ട്മെൻറ് മേധാവിയുമായിരുന്ന ഡോ. ജെ. പ്രഭാഷ് ആണ് ലോക്സഭ…

ഗുരുവായൂർ അഷ്ടപദി സംഗീതോൽസവം മെയ് 9ന്

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം മൂന്നാമത് അഷ്ടപദി സംഗീതോൽസവം മെയ് 9ന് ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ നടക്കും. സംഗീതോൽസവത്തിൽ പങ്കെടുക്കാൻ കലാകാരൻമാരിൽ നിന്നും ദേവസ്വം അപേക്ഷ ക്ഷണിച്ചു. പത്തു വയസ്സിനു മേൽ പ്രായമുള്ള അഷ്ടപദി ഗായകർക്ക്…

ഇമ്പാർക്ക് കുഞ്ഞിമുഹമ്മദ് ഭാര്യ കദീജക്കുട്ടി നിര്യാതയായി

ചാവക്കാട്: ആശുപത്രി റോഡ് ജംഗ്ഷൻ , പരേതനായ ഇമ്പാർക്ക് കുഞ്ഞിമുഹമ്മദ് ഭാര്യ കദീജക്കുട്ടി (84) നിര്യാതയായി. മക്കൾ: മുബാറക് ഇമ്പാർക്ക്, ജമാൽ ഇമ്പാർക്ക്, ഹക്കീം ഇമ്പാർക്ക് (വൈറ്റ് കോളർ), നൂർജഹാൻ, ഹസീന. മരുമക്കൾ: മുഹമ്മദ് ഇക്ബാൽ (വൈറ്റ് കോളർ),…

പരാജയ ഭീതി, വോട്ടെടുപ്പിന് മുൻപേ സിപിഎം അക്രമം തുടങ്ങി : വി ഡി സതീശൻ

തിരുവനന്തപുരം: പരാജയ ഭീതിയിൽ വോട്ടെടുപ്പിന് മുൻപേ സിപിഎം അക്രമം തുടങ്ങിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.. പരസ്യ പ്രചരണം അവസാനിച്ചതിന് പിന്നാലെ പലയിടത്തും സിപിഎം പ്രവർത്തകർ അക്രമം നടത്തിയെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം.കരുനാഗപ്പള്ളി…

സെന്റ് ആന്റണീസ് പള്ളി തിരുന്നാളാഘോഷം .

ഗുരുവായൂര്‍ : സെന്റ് ആന്റണീസ് പള്ളിയിലെ തിരുനാളാഘോഷങ്ങള്‍ വെള്ളിയാഴ്ച ആരംഭിക്കുമെന്ന് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ഏപ്രില്‍ 26, 27, 28, 29 തിയതികളിലാണ് തിരുനാള്‍. വെളളിയാഴ്ച വൈകീട്ട് ആറിന് ദിവ്യബലി, രൂപക്കൂട് എഴുന്നള്ളിക്കല്‍ എന്നിവ…

ആവേശം വിതറി കെ മുരളീധരന്റെ തീരദേശ റോഡ് ഷോ.

ചാവക്കാട് : ആവേശം വിതറി കെ മുരളീധരന്റെ തീരദേശ റോഡ് ഷോ , എടമുട്ടത്ത് നിന്നും വൈകീട്ട് നാലു മണിയോടെ തുടങ്ങിയ റോഡ് ഷോ രാത്രി അണ്ടത്തോട് സമാപിച്ചു . നൂറു കണക്കിന് ഇരു ചക്ര വാഹനങ്ങളുടെ അകമ്പടിയിൽ നടത്തിയ റോഡ് ഷോ യു ഡി എഫ് പ്രവർത്തകരുടെ ആവേശം…

സിപിഎമ്മിലെ ഒരു ഉന്നതനെ വിൽക്കാൻ ഇടനിലക്കാരൻ ദല്ലാൾ നന്ദ കുമാർ : ശോഭ സുരേന്ദ്രൻ.

ആലപ്പുഴ : ബി.ജെ.പിയിൽ ചേരുന്നത് ചർച്ച ചെയ്യാൻ സി.പി.എമ്മിന്റെ ഉന്നത നേതാവ് തൃശൂർ രാമനിലയത്തിൽ ശോഭാ സുരേന്ദ്രന്‍റെ പേരിൽ ബുക്ക് ചെയ്ത മുറിയിലേക്ക് എത്തിയെന്ന് ശോഭ സുരേന്ദ്രൻ. പാർട്ടിയിൽ പിണറായി വിജയനോളം പൊക്കമുള്ള ആ നേതാവ് ഡൽഹിയിൽ ബി.ജെ.പി…