Post Header (woking) vadesheri

കൃഷ്ണനാട്ടം കളി, ക്ഷേത്രത്തിലേക്ക് ലഭിച്ചത്1.82 കോടി

Above Post Pazhidam (working)

ഗുരുവായൂർ : ശ്രീഗുരുവായൂരപ്പൻ്റെ ഇഷ്ട കലയായ കൃഷ്ണനാട്ടo സെപ്തംബറിൽ വഴിപാട് ശീട്ടാക്കിയ വകയിൽ ക്ഷേത്രത്തിൽക്ക് ലഭിച്ചത് 1,82,70,900 രൂപ ഭക്തർ. മൂന്നു മാസത്തെ ഇടവേളക്ക് ശേഷം സെപ്റ്റംബർ രണ്ടിന് അവതാരം കഥയോടെയാണ് ക്ഷേത്രത്തിൽ കൃഷ്ണനാട്ടം ആരംഭിച്ചത്

Poonthanam


കഴിഞ്ഞ 24 ദിവസങ്ങളിലായി നടന്ന കൃഷ്ണനാട്ടത്തിനാണ് 6086 പേർ വഴിപാടുകാരായത്. അഭീഷ്ട കാര്യസിദ്ധിക്കായുള്ള ബാണയുദ്ധം കഥയാണ് കൂടുതൽ ഭക്തർ ശീട്ടാക്കിയത്. 1916 .
അവതാരം:1066,കാളിയമർദ്ദനം:678,രാസക്രീഡ:213,കംസവധം:244,സ്വയംവരം:1755,വിവിദവധം:171,സ്വർഗ്ഗാരോഹണം:43 എന്നിങ്ങനെയാണ് ഓരോ കൃഷ്ണനാട്ടം കഥക്കും ഭക്തർ വഴിപാടുകാരായത്.

Vasudev Inn
Rugmani 700-200


അവതാരം കഥയുടെ ഫലശ്രുതി സന്താനലബ്ധിയാണ്.കാളിയമർദ്ദനം -വിഷബാധാ ശമനം രോഗമുക്തി
,രാസക്രീഡ – കന്യകമാരുടെ ശ്രേയസ്സ്, ദാമ്പത്യ കലഹ ശമനം,
കംസവധം – ശത്രുതാനാശം,
സ്വയംവരം – വിവാഹം നടക്കാൻ വിദ്യഭ്യാസ പുരോഗതി,
ബാണയുദ്ധം -അഭീഷ്ട കാര്യസിദ്ധി,വിവിദവധം – കാർഷിക വ്യാവസായിക അഭിവൃദ്ധി ദാരിദ്ര്യ ശമനം, സ്വർഗ്ഗാരോഹണം – മോക്ഷപ്രാപ്തി എന്നിങ്ങനെയാണ് മറ്റ് കഥകളുടെ ഫലശ്രുതി.

20 പേര് വിശ്വരൂപം കെട്ടൽ വഴിപാടും നടത്തി.കൃഷ്ണനാട്ടം വഴിപാടിന് പുറമെ വിശ്വരൂപം വഴിപാട് ഇനത്തിൽ 20.000 രൂപയും പുറമേയുള്ള രണ്ട് ക്ഷേത്രങ്ങളിൽ കൃഷ്ണനാട്ടം അവതരിപ്പിച്ച വകയിൽ 1,00,000 രൂപയും വരവുണ്ടായി. മെയ് 31 വരെ ഭക്തർക്ക് കൃഷ്ണനാട്ടം വഴിപാട് ശീട്ടാക്കാം.

First Paragraph Jitesh panikar (working)