Post Header (woking) vadesheri

ഏകാദശി വിളക്കുകൾ ഒക്ടോബർ 23ന് തുടങ്ങും,

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ഏകാദശി മഹോത്സവത്തിനോടനുബന്ധിച്ചുള്ള ഏകാദശി വിളക്കുകൾ ഒക്ടോബർ 23ന് ക്ഷേത്രത്തിൽ തുടങ്ങും. നവംബർ 21നാണ് ചരിത്രപ്രസിദ്ധമായ ഗുരുവായൂർ ഏകാദശി. വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും പുരാതന കുടുംബങ്ങളും വഴിപാടായി സമർപ്പിക്കുന്ന ഏകാദശി വിളക്കുകൾ കാഴ്ചശീവേലി, മേളം, പഞ്ചവാദ്യം, തായമ്പക, കലാപരിപാടികൾ എന്നിവയോടെ ആഘോഷിക്കും. പല വിളക്കുകളും നെയ് വിളക്കാണ്.

Poonthanam

ഒക്ടോബർ 23ന് വെള്ളിയാഴ്ച പാലക്കാട് അലനല്ലൂർ പറമ്പോട്ട് അമ്മിണി അമ്മയുടെ കുടുംബത്തിന്റെതാണ് ആദ്യ വിളക്ക് തുടർന്ന് ശനിയാഴ്ച കനറാബാങ്ക് ,ഞായറാഴ്ച എസ് ബി ഐ ,,തിങ്കളാഴ്ച ക്ഷേത്രം പത്ത് കാർ ,ചൊവ്വ വ്യാപാരികൾ ,ബുധനാഴ്ച നാണു എഴുത്തച്ഛൻ സൺസിന്റെ വിളക്കാഘോഷം എന്നിവ നടക്കും

Vasudev Inn
Rugmani 700-200

29ന് മല്ലിശ്ശേരി വിളക്കും , 31ന് ശനിയാഴ്ച പോലീസ് വിളക്കും നവംബർ ഒന്നിന് നീതി വിളക്ക് (പഴയ കോടതി വിളക്ക് ) നവംബർ മൂന്ന് ചൊവ്വാഴ്ച ജി ജി കൃഷ്ണയ്യർ , ബുധനാഴ്ച അയ്യപ്പ ഭജന സംഘത്തിന്റെ വിളക്കാഘോഷവും നടക്കും

നവംബർ ഏഴിന്ശനിയാഴ്ച തന്ത്രി ദിനേശൻ നമ്പൂതിരിപ്പാടും ,, ഞായറാഴ്ച പോസ്റ്റൽ വിളക്കും ആഘോഷിക്കും നവംബർഫ് 12 വ്യാഴാഴ്ച ദേവസ്വം പെൻഷൻ കരുടെയും ജീവനക്കാരുടെയും 14ന് ശനിയാഴ്ച മുൻ ദേവസ്വം ചെയർ മാൻ പി ടി മോഹനകൃഷ്ണറെ കുടുംബത്തിന്റെയും 17നു നെന്മിനി മനക്കാരുടെ യും ,19ന് കൊളാടി ക്കാരുടേയും ,20നു ഗുരുവായൂരപ്പൻ സങ്കീർത്തന ട്രസ്റ്റിന്റെയും വിളക്കാഘോഷം നടക്കും

First Paragraph Jitesh panikar (working)


.നവംബർ 21ന് ദേവസ്വം നേരിട്ട് ഏകാദശി വിളക്ക് ആഘോഷിക്കും. ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചുള്ള ചെമ്പൈ സംഗീതോത്സവം നവംബർ 6 ന് വൈകിട്ട് ഉദ്ഘാടനം ചെയ്യും. നവംബർ 7 ന് രാവിലെ മുതൽ ചെമ്പൈ സംഗീത മണ്ഡപത്തിൽ സംഗീതാർച്ചനയ്ക്ക് തുടക്കമാകും