Madhavam header
Above Pot

ആവേശം വിതറി കെ മുരളീധരന്റെ തീരദേശ റോഡ് ഷോ.

ചാവക്കാട് : ആവേശം വിതറി കെ മുരളീധരന്റെ തീരദേശ റോഡ് ഷോ , എടമുട്ടത്ത് നിന്നും വൈകീട്ട് നാലു മണിയോടെ തുടങ്ങിയ റോഡ് ഷോ രാത്രി അണ്ടത്തോട് സമാപിച്ചു . നൂറു കണക്കിന് ഇരു ചക്ര വാഹനങ്ങളുടെ അകമ്പടിയിൽ നടത്തിയ റോഡ് ഷോ യു ഡി എഫ് പ്രവർത്തകരുടെ ആവേശം ഉച്ചസ്ഥായിലാക്കി .

Astrologer

വലപ്പാട് നാട്ടിക, തളിക്കുളം, വാടാനപ്പള്ളി , ഏങ്ങണ്ടിയൂർ ,ഒരുമനയൂർ കടപ്പുറം , ചാവക്കാട് , പുന്നയൂർ, പുന്നയൂർകുളം എന്നീ പഞ്ചായത്തുകളിലെയും ചാവക്കാട് നഗര സഭയിലെയും തീരദേശ മേഖലകളിലാണ് റോഡ് ഷോ നടത്തിയത് . ടി എൻ പ്രതാപൻ എം പി , ഡി സി പ്രസിഡന്റ് ജോസ് വള്ളൂർ . സി എച് റഷീദ് ഹാറൂൺ റഷീദ് തുടങ്ങിയവർ നേതൃത്വം നൽകി

Vadasheri Footer