Above Pot

എടക്കഴിയൂരിൽ യുവതിയെ കിടപ്പറയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ചാവക്കാട് : എടക്കഴിയൂരിൽ യുവതിയെ കിടപ്പറയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
എടക്കഴിയൂർ ജുമാഅത്ത് പള്ളിക്ക് പടിഞ്ഞാറ് പരേതനായ മടാടത്തയിൽ അഹമ്മദിന്റെ മകളും അണ്ടത്തോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സമീപം ആലുങ്ങൽ റഹീമിന്റെ ഭാര്യയുമായ ഷജീറയാണ് (26) മരിച്ചത്. പുലർച്ചെ നാലരയോടെയാണ് സംഭവം വീട്ടുകാരറിയുന്നത്. കിടപ്പറയിലെ ജനൽ വിരിയിൽ തൂങ്ങിയ നിലയിലായിരുന്നു. ഷജീറയെ കൂടാതെ വീട്ടിൽ മാതാവും അനുജത്തിയും മാത്രമാണുണ്ടായിരുന്നത്. സമീപത്ത് കിടന്ന കുഞ്ഞ് കരയുന്നത് കേട്ടാണ് വീട്ടുകാർ മുറിയിലെത്തിയത്.
. സംഭവമറിഞ്ഞ് കുന്നംകുളം എ.സി.പി എ മുരളീധരൻ, ചാവക്കാട് സി.ഐ എം.കെ സജീവ്, എസ്.ഐ ശശീന്ദ്രൻ മേലയിൽ തുടങ്ങിയവർ സ്ഥലത്തെത്തി. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളുൾ ആരോപിച്ചതിനെ തുടർന്ന് ഫോറൻസിക്, വിരലടയാള വിദഗ്ദരും പരിശോധന നടത്തി. പോലിസ് നായ ഡോണയുടെ പരിശോധനയുമുണ്ടായി. .
ചാവക്കാട് താഹസിൽ കെ.വി ആംബ്രോസ് ഇൻക്വസ്റ്റ് നടത്തി. . അസ്വാഭാവിക മരണത്തിന് പോലിസ് കേസെടുത്തു. തൃശൂർ ഗവ. മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹം എടക്കഴിയൂരിലെ വീട്ടിലെത്തിച്ചു. അൽഐനിലുള്ള ഷജീറയുടെ ഭർത്താവ് റഹീം എത്തിയ ശേഷം ഖബറടക്കം നാളെ (ശനി) എടക്കഴിയൂർ ജുമാഅത്ത് പള്ളി ഖബർ സ്ഥാനിൽ നടക്കും. രണ്ട് വയസുകാരനായ അഹമ്മദ് ഫറാസാണ് മകൻ. വിശദമായ പരിശോധനയെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ നിഗമനം.

First Paragraph  728-90